കൊയിലാണ്ടിയിൽ ആറു പേർക്ക് സമ്പർക്കം വഴി ഇന്ന് കോവിഡ് സ്ഥിരീകരിച്ചു


കൊയിലാണ്ടി: ആറു പുതിയ കോവിഡ് കേസുകൾ കൂടി കൊയിലാണ്ടിയിൽ ഇന്ന് റിപ്പോർട്ട് ചെയ്തു. രോഗം സ്ഥിരീകരിച്ച മുഴുവൻ ആളുകൾക്കും സമ്പർക്കം വഴിയാണ് വൈറസ് ബാധിച്ചത്. ഇന്നലെ പതിനേഴ് കോവിഡ് കേസുകളാണ് കൊയിലാണ്ടിയിൽ മാത്രം റിപ്പോർട്ട് ചെയ്തത്. രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ വിദേശത്തു നിന്നും എത്തിയതാണ്. പതിനാറു പേർക്ക് സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്. ഇന്നലെ ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിൽ രണ്ടാം സ്ഥാനത്തായിരുന്നു കൊയിലാണ്ടി.

മൂടാടിയിൽ ഒമ്പത് പേർക്കും പയ്യോളിയിൽ പതിനാറ് പേർക്കും ഇന്ന് സമ്പർക്കം വഴി കോവിഡ് സ്ഥിരീകരിച്ചു. മൂടാടിയിൽ അഞ്ച് പേർക്കായിരുന്നു ഇന്നലെ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ഒരാഴ്ചക്കിടയിൽ പയ്യോളിയിൽ ആദ്യമായാണ് ഇത്രയും കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്.

ചേമഞ്ചേരിയിൽ ആറും ചെങ്ങോട്ടുകാവിൽ എട്ടും കോവിഡ് കേസുകൾ ഇന്ന് റിപ്പോർട്ട് ചെയ്തു. സമ്പർക്കം വഴിയാണ് മുഴുവൻ ആളുകൾക്കും രോഗം ബാധിച്ചത്. ഇന്നലെ ചെങ്ങോട്ടുകാവിൽ എഴ് പേർക്കും ചേമഞ്ചേരിയിൽ ആറു പേർക്കുമായിരുന്നു കോവിഡ് സ്ഥിരീകരിച്ചത്.

ജില്ലയിൽ ഇന്ന് 225 പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. വിദേശത്തു നിന്ന് എത്തിയ മൂന്നുപേർക്ക് പോസിറ്റീവായി. അഞ്ച് പേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കം വഴി 246 പേർക്കാണ് രോഗം ബാധിച്ചത്. 5817 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സി കൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 330 പേർ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വിദേശത്ത് നിന്ന് എത്തിയവർ – 3

കോഴിക്കോട് കോർപ്പറേഷൻ – 1
എടച്ചേരി – 1
മണിയൂർ – 1

ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവർ – 1

വടകര – 1

ഉറവിടം വ്യക്തമല്ലാത്തവർ – 5

കോഴിക്കോട് കോർപ്പറേഷൻ – 2
വടകര – 1
പുറമേരി – 1
വളയം – 1

•സമ്പർക്കം വഴി കോവിഡ് പോസിറ്റീവ് കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

കോഴിക്കോട് കോർപ്പറേഷൻ – 51
ചേമഞ്ചേരി – 6
ചെങ്ങോട്ടുകാവ് – 8
ഏറാമല – 15
കിഴക്കോത്ത് – 5
കൊയിലാണ്ടി – 6
കുന്ദമംഗലം – 7
കുരുവട്ടൂർ – 16
മണിയൂർ – 11
മൂടാടി – 9
നൊച്ചാട് – 5
പയ്യോളി – 16
വടകര – 5

കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവർത്തകർ – 1

കോഴിക്കോട് കോർപ്പറേഷൻ – 1

സ്ഥിതി വിവരം ചുരുക്കത്തിൽ

•രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികൾ – 3690
•കോഴിക്കോട് ജില്ലയിൽ ചികിത്സയിലുളള മറ്റു ജില്ലക്കാർ – 112
• മറ്റു ജില്ലകളിൽ ചികിത്സയിലുളള കോഴിക്കോട് സ്വദേശികൾ – 25