കൊയിലാണ്ടിയിൽ അതിഥി തൊഴിലാളികൾക്ക് ഭക്ഷാധാന്യ കിറ്റുകൾ വിതരണം ചെയ്തു
കൊയിലാണ്ടി: അതിഥി തൊഴിലാളികൾക്കുള്ള സർക്കാരിന്റെ ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. കൊയിലാണ്ടി നഗരസഭ പരിധിയില്‍ താമസിക്കുന്ന അതിഥി തൊഴിലാളികള്‍ക്കുളള ഭക്ഷണകിറ്റ് വിതരണം ചെയര്‍പേഴ്സണ്‍ സുധ കിഴക്കെപാട്ട് നിര്‍വ്വഹിച്ചു.
സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ഇ.കെ.അജിത്ത്, വില്ലേജ് ഓഫീസര്‍ അനില്‍ ചുക്കോത്ത്, അസി.ലേബർ ഓഫീസർ ഇ.ദിനേശൻ എന്നിവര്‍ പങ്കെടുത്തൂ. കൊയിലാണ്ടി നഗരസഭ പരിധിയിൽ ആകെയുളള 450 അതിഥി തൊഴിലാളികള്‍ക്ക് ഇന്നും നാളെയുമായ് കിറ്റ് വിതരണം നടത്തുന്നതാണെന്ന് അസി.ലേബര്‍ ഓഫീസര്‍ ഇ,ദിനേശന് അറിയിച്ചു.