കൊയിലാണ്ടിയിൽ അഞ്ച് പേർക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു


കൊയിലാണ്ടി: കൊയിലാണ്ടിയിൽ അഞ്ചു പേർക്കും, ചെങ്ങോട്ടുകാവിൽ ഒമ്പതു പേർക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. മുഴുവൻ ആളുകൾക്കും സമ്പർക്കത്തിലുടെയാണ് കോവിഡ് ബാധിച്ചത്. രോഗം സ്ഥിരീകരിച്ചവർ ജില്ലയിലെ കോവിഡ് ആശുപത്രികളിലും വീടുകളിലും നിരീക്ഷണത്തിൽ കഴിയുകയാണ്.

ജില്ലയില്‍ ഇന്ന് 360 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതര സംസ്ഥാനത്ത് നിന്നെത്തിയ നാലുപേര്‍ക്ക് പോസിറ്റീവായി. ഒന്‍പത് പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 347 പേര്‍ക്കാണ് രോഗം ബാധിച്ചത്. 4771 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 302 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു. പുതുതായി വന്ന 1510 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 19708 പേര്‍
നിരീക്ഷണത്തിലുണ്ട്. ഇതുവരെ 352800 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 0

ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവര്‍ – 4

കോഴിക്കോട് – 1
ചോറോട് – 1
മണിയൂര്‍ – 1
വടകര – 1

ഉറവിടം വ്യക്തമല്ലാത്തവര്‍ – 09

തൂണേരി – 1
ഫറോക് -2
ഒളവണ്ണ – 1
പുറമേരി – 1
കോഴിക്കോട്- 3
അഴിയൂര്‍- 1

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ – 163
ചാത്തമംഗലം – 16
ചെങ്ങോട്ട് കാവ്- 9
എടച്ചേരി – 8
ഫറോക് – 6
കൊയിലാണ്ടി – 5
മുക്കം – 9
പെരുവയല്‍ – 17
പുതുപ്പാടി – 5
വടകര – 17

കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവര്‍ത്തകര്‍ – 0

സ്ഥിതി വിവരം ചുരുക്കത്തില്‍

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 4276
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 127
• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ -363