കൊയിലാണ്ടിയില്‍ സ്വകാര്യ ബസുകളുടെ മത്സരയോട്ടം; ബസ് ജീവനക്കാര്‍ തമ്മില്‍ ഏറ്റുമുട്ടി, ഒരു യാത്രക്കാരന് പരുക്ക്- വീഡിയോ കാണാം


കൊയിലാണ്ടി: കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്റില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ തമ്മില്‍ ഏറ്റുമുട്ടി. സംഭവത്തില്‍ ബസിലെ യാത്രക്കാരന്‍ നവാസിന് പരുക്കേറ്റു. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം.

കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബില്‍സാജ്, സിഗ്മ എന്നീ ബസുകള്‍ തമ്മില്‍ വടകര മുതല്‍ മത്സരയോട്ടമായിരുന്നെന്ന് യാത്രക്കാര്‍ പറയുന്നു. കൊല്ലത്ത് വെച്ച് നേരിയ രീതിയില്‍ ബസ് ജീവനക്കാര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. കൊയിലാണ്ടിയില്‍ ബസ് നിര്‍ത്തിയപ്പോള്‍ ഒപ്പമുണ്ടായിരുന്ന ബസും ഇതിനെ ഓവര്‍ടേക്ക് ചെയ്ത് നിര്‍ത്തിയതോടെ ബസിലെ യാത്രക്കാരന്‍ ഇത് ചോദ്യം ചെയ്യുകയായിരുന്നു. വാക്ക് തര്‍ക്കം പിന്നീട് സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു.

സംഘര്‍ഷാവസ്ഥ പൊലീസും നാട്ടുകാരും ചേര്‍ന്ന് ഒഴിവാക്കിയെങ്കിലും, പരുക്കേറ്റ യാത്രക്കാരന്‍ പൊലീസില്‍ പരാതികൊടുക്കാനുള്ള ഒരുക്കത്തിലാണ്.

വീഡിയോ കാണാം-