കൊയിലാണ്ടിയില്‍ 54 പുതിയ കൊവിഡ് കേസുകള്‍: മൂന്ന് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന കണക്ക്



കൊയിലാണ്ടി: കൊയിലാണ്ടിയില്‍ 54 പുതിയ കൊവിഡ് കേസുകള്‍. കഴിഞ്ഞ മൂന്നു മാസത്തിനിടയിലെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. സമ്പര്‍ക്കത്തിലൂടെ അമ്പത്തിമൂന്ന് പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഒരാളുടെ രോഗ ഉറവിടം വ്യക്തമല്ല. കോഴിക്കോട് ജില്ലയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളില്‍ മൂന്നാം സ്ഥാനത്താണ് ഇന്ന് കൊയിലാണ്ടി.

മേപ്പയുരാണ് രണ്ടാമതുള്ളത്. അറുപത് പേര്‍ക്കാണ് മേപ്പയൂരില്‍ കോവിഡ് സ്ഥിരീകരിച്ചത്. ചേമഞ്ചേരിയില്‍ സമ്പര്‍ക്കം വഴി നാല്‍പത്തി ഒന്നു പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ഇതാദ്യമായാണ് ചേമഞ്ചേരിയില്‍ ഒരു ദിവസം ഇത്രയും കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.


ജില്ലയില്‍ ഇന്ന് 1271 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ഏഴുപേര്‍ക്ക് പോസിറ്റീവായി. 18 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1,246 പേര്‍ക്കാണ് രോഗം ബാധിച്ചത്. 8203 പേരെ പരിശോധനക്ക് വിധേയരാക്കി. ഇതുവരെ 3,58,787 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

സമ്പര്‍ക്കം വഴി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ – 339
മേപ്പയൂര്‍60
കൊയിലാണ്ടി 53
ചേമഞ്ചേരി 41
ഒഞ്ചിയം 35
അരിക്കുളം 5
അത്തോളി 8
അഴിയൂര്‍16
ബാലുശ്ശേരി 14
ചങ്ങരോത്ത് 32
ചാത്തമംഗലം 13
ചേളന്നൂര്‍ 8
ചെങ്ങോട്ട് കാവ് 7
ചെറുവണ്ണൂര്‍ 13
ചോറോട് 10
എടച്ചേരി 12
ഏറാമല 27
ഫറോക്ക് 26
കടലുണ്ടി 18
കക്കോടി 10
കാക്കൂര്‍ 25
കിട്ടപ്പാറ 16
കായക്കൊടി 5
കായണ്ണ 8
കീഴരിയൂര്‍ 21
കിഴക്കോത്ത് 11
കോടഞ്ചേരി17
കൂടരഞ്ഞി 5
കൂരാച്ചുണ്ട് 11
കോട്ടൂര്‍ 11
കുന്നമംഗലം15
കുറുവട്ടൂര്‍ 16
മടവൂര്‍ 6
മണിയൂര്‍ 13
മൂടാടി 13
നടുവണ്ണൂര്‍ 6
നന്മണ്ട 6
നരിക്കുനി 6
നൊച്ചാട് 20
ഒളവണ്ണ 14
ഓമശ്ശേരി 9
പനങ്ങാട് 6
പയ്യോളി 10
പേരാമ്പ്ര 16
പെരുവയല്‍ 5
പുറമേരി 21
പുതുപ്പാടി 36
രാമനാട്ടുകര 6
തലക്കുളത്തൂര്‍10
താമരശ്ശേരി 15
തിക്കോടി 9
തിരുവള്ളൂര്‍ 7
തിരുവമ്പാടി 7
തൂണേരി 9
തുറയൂര്‍ 6
ഉണ്ണിക്കുളം 12
വടകര 27
വളയം 6

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 6584
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 159
• പഞ്ചായത്ത്തല കെയര്‍ സെന്ററുകള്‍ – 0
• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 42