കൊയിലാണ്ടിയില്‍ ഏഴ് പേര്‍ക്കും അരിക്കുളത്ത് ഇരുപത്തി ഒന്നു പേര്‍ക്കും കോവിഡ്


കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ഏഴ് പുതിയ കോവിഡ് കേസുകള്‍ കൂടി ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. സമ്പര്‍ക്കത്തിലൂടെയാണ് മുഴുവന്‍ ആളുകള്‍ക്കും വൈറസ് ബാധിച്ചത്. അരിക്കുളത്ത് ഇരുപത്തി ഒന്ന് പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ഒരു മാസത്തിനിടയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ ഇന്നാണ് അരിക്കുളത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്.

കോഴിക്കോട് ജില്ലയില്‍ ഇന്ന് 453 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതര സംസ്ഥാനത്ത് നിന്നെത്തിയ മൂന്നുപേര്‍ക്ക് പോസിറ്റീവായി. 10 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 440 പേര്‍ക്കാണ് രോഗം ബാധിച്ചത്. 5329 പേരെ പരിശോധനക്ക് വിധേയരാക്കി.

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ – 181
അരിക്കുളം – 21
ചേമഞ്ചേരി – 11
ഏറാമല -13
ചെങ്ങോട്ട്കാവ് – 6
ചോറോഡ് – 5
ഏറാമല -13
കക്കോടി – 5
കൊടുവള്ളി – 5
കൊയിലാണ്ടി – 7
കുന്ദമംഗലം-11
മേപ്പയൂര്‍-8
മൂടാടി – 6
ഒഞ്ചിയം – 7
പയ്യോളി – 5
പേരാമ്പ്ര – 5
രാമനാട്ടുകര – 8
താമരശ്ശേരി – 6
ഉള്ള്യേരി – 7
ഉണ്ണിക്കുളം-10
വടകര- 10
വില്ല്യാപ്പള്ളി – 9

*സ്ഥിതി വിവരം ചുരുക്കത്തില്‍

  • രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 5111
  • കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 143
  • മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ -35