കൊയിലാണ്ടിയില്‍ 18 പേര്‍ക്ക് സമ്പര്‍ക്കം വഴി കൊവിഡ് ബാധിച്ചു


കൊയിലാണ്ടി: കൊയിലാണ്ടിയില്‍ കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടുന്നു. 18 പേര്‍ക്കാണ് ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചത്. തുടര്‍ച്ചയായ കുറച്ച് ദിവസങ്ങളായി ദിനംപ്രതി 15 ന് മുകളില്‍ ആളുകള്‍ക്കാണ് കൊയിലാണ്ടിയില്‍ സമ്പര്‍ക്കം വഴി രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ചവര്‍ വീടുകളിലും ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയില്‍ കഴിയുകയാണ്. കൊയിലാണ്ടിയില്‍ കൊവിഡ് ചികിത്സയില്‍ കഴിയുന്ന 100 ഓളം ആളുകള്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചരിക്കുന്നത്. കഴിഞ്ഞ ദിവസം ആനക്കുളം സ്വദേശിയായ ഓടോതാഴകുനി ഒ ടി ഭാസ്‌കരന്‍ കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് മരണപ്പെട്ടിരുന്നു. ജാഗ്രത തുടര്‍ന്നില്ലെങ്കില്‍ കൊയിലാണ്ടിയില്‍ കൊവിഡ് വ്യാപനം ഇനിയും കൂടാനാണ് സാധ്യത.

ജില്ലയില്‍ ഇന്ന് 758 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. വിദേശത്തു നിന്നെത്തിയ മൂന്നുപേര്‍ക്ക് പോസിറ്റീവായി. 17 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 738 പേര്‍ക്കാണ് രോഗം ബാധിച്ചത്. 6355 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 594 പേര്‍ കൂടി

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

  • കോഴിക്കോട് കോര്‍പ്പറേഷന്‍ – 153
  • ഏറാമല – 33
  • ചോറോട് – 31
  • ഒഞ്ചിയം – 25
  • വടകര – 24
  • ചാത്തമംഗലം, കടലുണ്ടി – 22
  • വില്യാപ്പളളി – 19
  • കൊയിലാണ്ടി – 18
  • കുന്ദമംഗലം, രാമനാട്ടുകര – 15
  • ബാലുശ്ശേരി,ചേളന്നൂര്‍ – 14
  • ഉണ്ണിക്കുളം – 13
  • കൊടുവളളി, കുരുവട്ടൂര്‍ – 12
  • കൊടിയത്തൂര്‍, കൂടരഞ്ഞി, പനങ്ങാട്, – 11
  • പേരാമ്പ്ര, ചേമഞ്ചേരി, ഫറോക്ക്, നാദാപുരം, നരിപ്പറ്റ – 10
  • നൊച്ചാട്, കക്കോടി, തലക്കുളത്തൂര്‍, ഉള്ള്യേരി, – 9
  • അത്തോളി, തിക്കോടി, കോട്ടൂര്‍, – 8
  • കൂത്താളി, കോടഞ്ചേരി, കാരശ്ശേരി, കാക്കൂര്‍, അഴിയൂര്‍, താമരശ്ശേരി, തുറയൂര്‍, – 7
  • ചങ്ങരോത്ത്, ഒളവണ്ണ, – 6
  • കാവിലുംപാറ, ആയഞ്ചേരി, കായക്കൊടി, പുറമേരി – 5
  • കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക