കൊയിലാണ്ടിയില്‍ സമ്പര്‍ക്കം വഴി ആറ് പുതിയ കൊവിഡ് കേസുകള്‍


കൊയിലാണ്ടി: ആറു പുതിയ കോവിഡ് കേസുകള്‍ കൂടി കൊയിലാണ്ടിയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. സമ്പര്‍ക്കം വഴിയാണ് മുഴുവന്‍ ആളുകള്‍ക്കും രോഗം ബാധിച്ചത്.


ജില്ലയില്‍ ഇന്ന് 114 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. വിദേശത്ത് നിന്ന് എത്തിയ രണ്ടുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ മൂന്നു പേര്‍ക്കും പോസിറ്റീവായി.രണ്ടുപേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 107 പേര്‍ക്കാണ് രോഗം ബാധിച്ചത്. 2957 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 264 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ – 33
കീഴയിരൂര്‍ – 7
കൊയിലാണ്ടി – 6
പെരുവയല്‍ – 9
വടകര – 5