കൊയിലാണ്ടിയില്‍ വാക്‌സിനേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു



കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയുടെയും അരിക്കുളം ആരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ 45 വയസ്സിന് മുകളിലുള്ളവര്‍ക്കായി കോവിഡ് വാക്‌സിനേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു. കാവുംവട്ടം എം.യു.പി.സ്‌കൂളില്‍ വച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
നഗരസഭയിലെ നടേരിയിലുള്ള 19 മുതല്‍ 24 വരെയുള്ള വാര്‍ഡുകള്‍ അടിസ്ഥാനമാക്കിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

വാര്‍ഡ് കൗണ്‍സിലര്‍മാരായ ഇന്ദിര ടീച്ചര്‍, എന്‍.എസ് വിഷ്ണു, ആര്‍.കെ.കുമാരന്‍ ,ഫാസില്‍, ജമാല്‍ മാസ്റ്റര്‍, പ്രമോദ്, അരിക്കുളം ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ.സ്വപ്ന, ഡോ.അനുപമ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മുജീബ് റഹ്‌മാന്‍, JHI മാരായ പ്രീത, ശ്രീജിത്ത്, PHN കാര്‍ത്ത്യായനി, JPHN മാരായ ബീന, സന്ധ്യ, ലീന, ബുഷ്‌റ, എന്നിവരും ആശാവര്‍ക്കര്‍മാര്‍ ,വളണ്ടിയര്‍മാര്‍ തുടങ്ങിയവരും ക്യാമ്പിന് നേതൃത്വം നല്‍കി.

രാജ്യത്ത് കോവിഡിന്റെ രണ്ടാം വ്യാപനം ശക്തിയാകുന്ന ഘട്ടത്തില്‍ ഓരോരുത്തരുടെയും സ്വയം ആരോഗ്യരക്ഷ മനസ്സിലാക്കണമെന്നും ഇത്തരം ക്യാമ്പുകള്‍ പരമാവധി ഉപയോഗപ്പെടുത്തണമെന്നും അധികൃതര്‍.