കൊയിലാണ്ടിയില്‍ മെഗാ വാക്‌സിനേഷന്‍ ക്യാമ്പ് ആരംഭിച്ചു


കൊയിലാണ്ടി: കൊയിലാണ്ടിയില്‍ മെഗാ വാക്സിനേഷന്‍ ക്യാമ്പ് ആരംഭിച്ചു. കേരള സംസ്ഥാന ആരോഗ്യ വകുപ്പും റോട്ടറി ക്ലബ്ബ് കൊയിലാണ്ടിയും സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഇന്ന് രാവിലെ 9 മണിക്ക് ക്യാമ്പ് ആരംഭിച്ചു. വൈകിട്ട് 5 വരെ കുറുവങ്ങാട് സെന്‍ട്രല്‍ യു പി സ്‌കൂളില്‍ വെച്ചാണ് ക്യാമ്പ്. നാളെയും ക്യാമ്പ് തുടരും.
വിളിക്കേണ്ട നമ്പര്‍ 9 4 4 7 8 9 0 6 8 9

ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

*45 വയസ്സിന് മുകളിലുള്ളവര്‍ക്ക് ആണ് വാക്സിന്‍ നല്‍കുന്നത്
*രജിസ്ട്രേഷന്‍ സൗകര്യമുണ്ടായിരിക്കും
*ആധാര്‍ കാര്‍ഡും മൊബൈല്‍ നമ്പറും കയ്യില്‍ കരുതുക
*ഏതെങ്കിലും അസുഖത്തിന് മരുന്നു എടുക്കുന്നവര്‍ ഡോക്ടറുടെ കുറുപ്പ് കയ്യില്‍ കരുതുക