കൊയിലാണ്ടിയില്‍ കോവിഡ് മെഗാ വാക്‌സിനേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു, നാളെയും ക്യാമ്പ് തുടരും


കൊയിലാണ്ടി : കോവിഡ് മെഗാ വാക്സിനേഷന്‍ ക്യാമ്പ് കുറുവാങ്ങാട് സെന്‍ട്രല്‍ യുപി സ്‌കൂളില്‍ നടന്നു. ആരോഗ്യവകുപ്പിന്റെയും റോട്ടറി ക്ലബ് കൊയിലാണ്ടിയുടെയും സംയുക്തഭിമുഖ്യത്തിലായിരുന്നു ക്യാമ്പ് സംഘടിപ്പിച്ചത്. നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേ പാട്ട് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

റോട്ടറി ക്ലബ് കൊയിലാണ്ടി പ്രസിഡണ്ട് മേജര്‍ ശിവദാസന്‍(റിട്ട) അധ്യക്ഷത വഹിച്ചു.ചടങ്ങില്‍ നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വ:സത്യന്‍, തിരുവങ്ങൂര്‍ ഹെല്‍ത്ത് സെന്റര്‍ സൂപ്പര്‍വൈസര്‍ ജോയ് തോമസ്, റോട്ടറി അസിസ്റ്റന്റ് ഗവര്‍ണര്‍ ഇലക്ട് സുധീര്‍, കൗണ്‍സിലര്‍മാരായ രജീഷ് വെങ്ങളത്ത് കണ്ടി, സുധ എന്നിവരും സി പി മോഹനന്‍, മുരളി എന്‍ കെ എന്നിവര്‍ സംസാരിച്ചു. ക്യാമ്പ് നാളെയും തുടരും.