കൊയിലാണ്ടിയില്‍ കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം വിവാഹിതരായവര്‍ക്ക് മംഗളപത്രം കൈമാറി
കൊയിലാണ്ടി: കോവിഡ് കാലത്ത് മാതൃകാ വിവാഹം നടത്തിയ ദമ്പതികൾക്ക് അനുമോദനവുമായി കൊയിലാണ്ടി പോലീസ് വീട്ടിലെത്തി. കിണറ്റിന്‍കര വത്സരാജിന്റെയും സ്നേഹയുടെയും മകള്‍ ശ്രുതിയും, താനൂര്‍ കാരയകത്ത് ദാമോദരന്റെയും ഷീലയുടെയും മകന് നിദാന്തുമാണ് ഇന്ന് വിവാഹിതരായത്. വധൂഗൃഹത്തില്‍ വച്ച് കൊവിഡ് പ്രോട്ടോകോള്‍ പ്രകാരമായിരുന്നു വിവാഹ ചടങ്ങ് സംഘടിപ്പിച്ചത്. ഇരുപത് പേര് മാത്രമാണ് വിവാഹ ചടങ്ങില്‍ ആകെ പങ്കെടുത്തത്. കൊയിലാണ്ടി എസ്ഐ സുലൈമാന്‍ സിപിഒ അഭിജിത്ത് എന്നിവരാണ് വീട്ടിലെത്തി റൂറല്‍ ജില്ലാ പോലീസ് മേധാവി ഡോക്ടര്‍ ശ്രീനിവാസന് ഐപിഎസിന്റെ മംഗളപത്രം കൈമാറിയത്.