കൊയിലാണ്ടിയില്‍ കാനത്തില്‍ ജമീല വിജയിക്കുമെന്ന് ട്രൂകോപ്പി സര്‍വേ


കൊയിലാണ്ടി: കൊയിലാണ്ടി നിയോജക മണ്ഡലത്തില്‍ എല്‍.ഡി.എഫിന് നാലാം ജയം നേടാനുള്ള എല്ലാ സാഹചര്യവും നിലവിലുണ്ടെന്ന് ട്രൂകോപ്പി സര്‍വേ ഫലം.

തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനാണ് മുന്‍തൂക്കം. പയ്യോളി നഗരസഭ മാത്രമാണ് യു.ഡി.എഫിന് നേടാനായത്. കൊയിലാണ്ടി നഗരസഭ, ചെങ്ങോട്ടുകാവ്, ചേമഞ്ചേരി, മൂടാടി, തിക്കോടി പഞ്ചായത്തുകള്‍ എല്‍.ഡി.എഫിനായിരുന്നു. ഇതോടൊപ്പം, സ്ഥാനാര്‍ഥിയുടെ മികവും എല്‍.ഡി.എഫിന് കരുത്താകുമെന്നാണ് പ്രതീക്ഷ.

കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് തുടര്‍ഭരണം പ്രവചിച്ച് ട്രൂ കോപ്പി തിങ്ക് സര്‍വേ ഫലം പുറത്ത് വന്നത്. എല്‍.ഡി.എഫിന് 85- 95 സീറ്റുകള്‍ ലഭിക്കുമെന്നാണ് പ്രവചനം. യു.ഡി.എഫിന് 45- 55 സീറ്റും എന്‍.ഡി.എക്ക് 0-2 സീറ്റുകളും മറ്റുള്ളവര്‍ക്ക് 0-1 സീറ്റുകളുമാണ് പ്രവചിക്കുന്നത്. വോട്ടുശതമാനത്തില്‍ ഇരുമുന്നണികള്‍ക്കും കഴിഞ്ഞതവണത്തേതില്‍നിന്ന് വലിയ വ്യത്യാസമില്ല. എല്‍.ഡി.എഫ്- 44.2, യു.ഡി.എഫ്- 38.2, എന്‍.ഡി.എ- 15.4 ശതമാനം വീതം വോട്ടാണ് നേടുക. മറ്റുള്ളവര്‍ 2.2 ശതമാനവും. വടക്കന്‍ കേരളത്തിലാണ് എല്‍.ഡി.എഫിന് കൂടുതല്‍ സീറ്റുകള്‍; 39-43. യു.ഡി.എഫിന് 17- 21, എന്‍.ഡി.എക്ക് 0-1 സീറ്റുവീതമാണ് വടക്കന്‍ കേരളത്തില്‍ ലഭിക്കുക.