കൊയിലാണ്ടിയില്‍ ഒരു കൊവിഡ് പോസിറ്റീവ് കേസുകൂടി; രോഗം സ്ഥിരീകരിച്ചത് ആരോഗ്യ പ്രവര്‍ത്തകയ്ക്ക്
കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ഇന്ന് ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആരോഗ്യ പ്രവര്‍ത്തകയ്ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ കൊയിലാണ്ടിയില്‍ ഏറ്റവും കുറവ് കൊവിഡ് പോസിറ്റീവ് കേസുകള്‍ സ്ഥിരീകരിച്ചതും ഇന്നാണ്. 15 ന് മുകളില്‍ ആളുകള്‍ക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍ കൊയിലാണ്ടിയില്‍ മാത്രം രോഗം സ്ഥിരീകരിച്ചിരുന്നത്. ഇതില്‍ ഭൂരിഭാഗം പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചത്.
ജില്ലയില്‍ ഇന്ന് 432 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു.വിദേശത്തു നിന്നെത്തിയ രണ്ടുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ഒരാള്‍ക്കുമാണ് പോസിറ്റീവായത്. 1 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 417 പേര്‍ക്കാണ് രോഗം ബാധിച്ചത്. 3599 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 390 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.
സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍
- കോഴിക്കോട് കോര്‍പ്പറേഷന്‍ – 97
- ഒളവണ്ണ – 23
- ഓമശ്ശേരി – 21
- നരിപ്പറ്റ – 19
- തിരുവളളൂര്‍ – 16
- രാമനാട്ടുകര, ചങ്ങരോത്ത്- 15
- കൂത്താളി – 14
- ഉള്ള്യേരി,മാവൂര്‍, കുറ്റ്യാടി, വടകര – 10
- കായക്കൊടി, കുന്ദമംഗലം- 9
- അത്തോളി, പെരുവയല്‍, താമരശ്ശേരി – 8
- ചക്കിട്ടപ്പാറ, ഫറോക്ക്- 7
- മണിയൂര്‍, കൊടിയത്തൂര്‍ – 6
- പയ്യോളി, പെരുമണ്ണ,പുതുപ്പാടി, വാണിമേല്‍ – 5
കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക