കൊയിലാണ്ടിയില്‍ ഇന്ന് 11 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു


കൊയിലാണ്ടി: പതിനൊന്ന് പുതിയ കൊവിഡ് കേസുകള്‍ കൂടി കൊയിലാണ്ടിയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തു.സമ്പര്‍ക്കം വഴിയാണ് മുഴുവന്‍ ആളുകള്‍ക്കും രോഗം ബാധിച്ചത്.കഴിഞ്ഞ ഒരാഴ്ചക്കിടയില്‍ അറുപതിലധികം ആളുകള്‍ക്കാണ് കൊയിലാണ്ടിയില്‍ മാത്രം കോവിഡ് സ്ഥിരീകരിച്ചത്.


ചേമഞ്ചേരിയില്‍ എട്ട് പേര്‍ക്കും പയ്യോളിയില്‍ പതിനൊന്നു പേര്‍ക്കും ഇന്ന് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കം വഴിയാണ് മുഴുവന്‍ ആളുകള്‍ക്കും രോഗം ബാധിച്ചത്. ഇന്നലെ പയ്യോളിയിലും, ചേമഞ്ചേരിയിലും കോവിഡ് കേസുകള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.


കോഴിക്കോട് ജില്ലയില്‍ ഇന്ന് 261 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. 5076 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയില്‍ 249 പേര്‍ രോഗമുക്തിനേടി ആശുപത്രി വിട്ടു.


സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ – 64
അത്തോളി – 15
ചങ്ങരോത്ത് – 5
ചേളന്നൂര്‍ – 12
ചേമഞ്ചേരി – 8
ഏറാമല – 8
കടലുണ്ടി – 6
കൊയിലാണ്ടി – 11
നൊച്ചാട് – 9
പയ്യോളി – 11
പെരുമണ്ണ – 7
തലക്കുളത്തൂര്‍ – 9
തുറയൂര്‍ – 6
വടകര – 6