കൊയിലാണ്ടിയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് ആരോഗ്യ പ്രവര്‍ത്തകയ്ക്ക്
കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ഇന്ന് ഒരു കൊവിഡ് പോസിറ്റീവ് കേസുകൂടി റിപ്പോര്‍ട്ട് ചെയ്തു. ആരോഗ്യ പ്രവര്‍ത്തകയ്ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ ഇരുപത് പേര്‍ക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. സമ്പര്‍ക്കം വഴിയാണ് മുഴുവന്‍ ആളുകള്‍ക്കും രോഗം ബാധിച്ചത്. എന്നാല്‍ അതിന് മുമ്പിലത്തെ ദിവസം അഞ്ച് പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. കൊവിഡ് കേസുകള്‍ കൂടി വരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ നഗരസഭ തീരുമനിച്ചിട്ടുണ്ട്. ബാലുശ്ശേരിയില്‍ പതിനാറു പേര്‍ക്കും, മൂടാടി എട്ട് പേര്‍ക്കും, ചേമഞ്ചേരി എഴ് പേര്‍ക്കും, തിക്കോടിയില്‍ ആറു പേര്‍ക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു.
ജില്ലയില്‍ ഇന്ന് 696 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. വിദേശത്തു നിന്നെത്തിയ രണ്ടുപേര്‍ക്ക് പോസിറ്റീവായി.12 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 682 പേര്‍ക്കാണ് രോഗം ബാധിച്ചത്. 8488 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 619 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു
സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍
- കോഴിക്കോട് കോര്‍പ്പറേഷന്‍ – 141
- കുന്ദമംഗലം – 35
- ചോറോട് – 25
- കുരുവട്ടൂര്‍ – 24
- കടലുണ്ടി – 21
- നന്‍മണ്ട – 21
- ഒളവണ്ണ – 21
- കക്കോടി – 17
- വടകര – 17
- കാവിലുംപാറ – 17
- കട്ടിപ്പാറ – 16
- ബാലുശ്ശേരി – 16
- ചക്കിട്ടപ്പാറ – 15
- മണിയൂര്‍ – 14
- നൊച്ചാട് – 13
- അത്തോളി – 12
- താമശ്ശേരി – 12
- കാക്കൂര്‍ – 10
- പുറമേരി – 10
- ഫറോക്ക് – 10
- കൊടുവളളി – 10
- മരുതോങ്കര – 9
- മുക്കം – 9
- പെരുമണ്ണ – 9
- പുതുപ്പാടി – 9
- കായണ്ണ – 8
- മൂടാടി – 8
- നരിക്കുനി – 8
- ഏറാമല – 7
- പനങ്ങാട് – 7
- പെരുവയല്‍ – 7
- ഉണ്ണിക്കുളം – 7
- ചേമഞ്ചേരി – 7
- കൂരാച്ചുണ്ട് – 6
- തിക്കോടി – 6
- കായക്കൊടി – 5
- കൂടരഞ്ഞി – 5
കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക