കൊയിലാണ്ടിയില്‍ ഇന്ന് ഒമ്പത് പേര്‍ക്ക് സമ്പര്‍ക്കം വഴി കൊവിഡ് സ്ഥിരീകരിച്ചു
കൊയിലാണ്ടി : കൊയിലാണ്ടിയില്‍ ഇന്ന് സമ്പര്‍ക്കം വഴി കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത് ഒമ്പത് പേര്‍ക്ക്. ഇന്നലെ ആറു പേര്‍ക്കായിരുന്നു സമ്പര്‍ക്കം വഴി കൊവിഡ് ബാധിച്ചിരുന്നത്. കഴിഞ്ഞ ദിവസങ്ങളിലെ കൊവിഡ് പോസിറ്റീവ് കേസുകളെ അപേക്ഷിച്ച് കഴിഞ്ഞ രണ്ടു ദിവസങ്ങളിലും പത്തില്‍ താഴെയാളുകള്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. രോഗം സ്ഥീരികരിച്ചവരില്‍ മിക്കവരും വീടുകളില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയുകയാണ്. തിക്കോടി, പയ്യോളി എന്നിവിടങ്ങളില്‍ ഒമ്പത് പേര്‍ക്കും മൂടാടിയില്‍ ഏഴ് പേര്‍ക്കും, ബാലുശ്ശേരിയില്‍ അഞ്ച് പേര്‍ക്കും സമ്പര്‍ക്കം വഴി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു.
ജില്ലയില്‍ ഇന്ന് 650 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. വിദേശത്ത് നിന്ന് എത്തിയവരില്‍ രണ്ടുപേര്‍ക്ക് പോസിറ്റീവ് ആയി. ഏഴു പേരുടെ ഉറവിടം വ്യക്തമല്ല. 641 പേര്‍ക്ക് സമ്പര്‍ക്കം വഴി പോസിറ്റിവായി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ് എല്‍ ടി സികള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 790 പേര്‍കൂടി രോഗമുക്തി നേടി ആശുപത്രിവിട്ടു. ആറു കേന്ദ്രങ്ങളിലായി 457 പേര്‍ക്ക് വാക്സിനേഷന്‍ നല്‍കി.
സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍
- കോഴിക്കോട് കോര്‍പ്പറേഷന്‍ – 186
- വടകര – 34
- ചേളന്നൂര്‍ – 30
- കുന്ദമംഗലം – 29
- മേപ്പയ്യൂര്‍ – 22
- അഴിയൂര്‍ – 19
- പെരുവയല്‍ – 15
- കുറ്റ്യാടി, തലക്കുളത്തൂര്‍- 11
- കായണ്ണ, ഒഞ്ചിയം, പെരുമണ്ണ – 10
- കൊയിലാണ്ടി, നരിക്കുനി, ചെറുവണ്ണൂര്‍.ആവള, ഒളവണ്ണ, പയ്യോളി, തിക്കോടി – 9
- ഏറാമല, ഫറോക്ക്,കക്കോടി, കാക്കൂര്‍ – 8
- മൂടാടി, മണിയൂര്‍, മുക്കം, നരിപ്പറ്റ – 7
- കോടഞ്ചേരി, കട്ടിപ്പാറ, കൊടുവളളി, ഓമശ്ശേരി, പുറമേരി – 6
- ബാലുശ്ശേരി, കടലുണ്ടി, നന്‍മണ്ട – 5
കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക