കൊയിലാണ്ടിയില്‍ ഇന്നും മുന്നൂറിനോടടുത്ത് പ്രതിദിന കോവിഡ് കേസുകള്‍; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്, 281 പുതിയ കേസുകള്‍
കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ഇന്ന് സമ്പര്‍ക്കത്തിലൂടെ 63 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കൊയിലാണ്ടിയില്‍ ഒരാള്‍ക്ക് രോഗഉറവിടം വ്യക്തമല്ല. കൊയിലാണ്ടി മേഖലയില്‍ ഇന്ന് ആകെ 281 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കൊയിലാണ്ടി, അരിക്കുളം. ചേമഞ്ചേരി, ചെങ്ങോട്ടുകാവ്, കീഴരിയൂര്‍, തിക്കോടി, മൂടാടി, പയ്യോളി തുടങ്ങിയ സ്ഥലങ്ങളിലെ കണക്കുകള്‍ ചേര്‍ത്താണ് 281 കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചത്. പ്രതിദിന കോവിഡ് കേസുകളില്‍ കുറവ് രേഖപ്പെടുത്താത്ത സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയത്.
കൊയിലാണ്ടി മേഖലയിലെ കോവിഡ് കണക്ക്- ഒറ്റനോട്ടത്തില്‍
കൊയിലാണ്ടി – 64
അരിക്കുളം – 34
ചേമഞ്ചേരി-36
ചെങ്ങോട്ട്കാവ് – 48
കീഴരിയൂര്‍ – 32
തിക്കോടി – 18
മൂടാടി – 19
പയ്യോളി – 30