കൊയിലാണ്ടിയിലെ നെസ്റ്റ് ഹോംകെയര്‍ സേവനം ഇനി ഇരുപത്തിനാല് മണിക്കൂറും


കൊയിലാണ്ടി: മാറാരോഗങ്ങള്‍ ബാധിച്ചു രോഗക്കിടക്കയില്‍ വീണുപോയ രോഗികളെ സഹായിക്കാന്‍ 24 മണിക്കൂര്‍ സേവനവുമായി കൊയിലാണ്ടി നെസ്റ്റ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റി. ഹോം കെയര്‍ സര്‍വീസിന്റെ പ്രഖ്യാപനം കെ.ദാസന്‍ എം.എല്‍.എ നിര്‍വഹിച്ചു. മോട്ടിവേറ്റർ സി.പി.ഷിഹാബ് സംസാരിച്ചു.കൊയിലാണ്ടി നഗരസഭാ വൈസ് ചെയര്‍മാന്‍ കെ.സത്യന്‍ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.പി.സുധ, നെസ്റ്റ് ജനറല്‍ സെക്രട്ടറി ടി.കെ.യൂനുസ്, ഡോ.സുരേഷ്, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ്, മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ഗോപാലന്‍ നായര്‍, പയ്യോളി നഗരസഭാ ചെയര്‍മാന്‍ ഷഫീഖ് വടക്കയില്‍, ചെങ്ങോട്ട്കാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയില്‍.ഉള്ളിയേരി ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ബീന, നഗരസഭാ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ പി.പ്രജില, കൗണ്‍സിലര്‍മാരായ പി.രത്നവല്ലി, വി.പി ഇബ്രാഹിം കുട്ടി, കെ.കെ വൈശാഖ്, എ.അസീസ്, രാജേഷ് കീഴരിയൂര്‍, ടി.വി അബ്ദുല്‍ ഖാദര്‍, നെസ്റ്റ് ചെയര്‍മാന്‍ അബ്ദുള്ള കരുവഞ്ചേരി, ഡോക്ടര്‍ ഫര്‍സാന, കെ. അബ്ദുറഹ്‌മാന്‍ എന്നിവര്‍ സംസാരിച്ചു. ഹാജി പി. ഉസ്മാനെ ആദരിച്ചു.കൊയിലാണ്ടി, പയ്യോളി മുന്‍സിപ്പാലിറ്റികള്‍, ചേമഞ്ചേരി, ചെങ്ങോട്ട്കാവ്, ഉള്ളിയേരി, അരിക്കുളം, കീഴരിയൂര്‍, മേപ്പയൂര്‍, തുറയൂര്‍, തിക്കോടി, മൂടാടി ഗ്രാമപഞ്ചായത്തുകള്‍ എന്നിവിടങ്ങളിലെ സര്‍ക്കാര്‍ ആശുപത്രികളിലെ പാലിയേറ്റീവ്കെയര്‍ ക്ലിനിക്കുകളിലോ സന്നദ്ധ സംഘടനാ പാലിയേറ്റീവ് ക്ലിനിക്കുകളിലോ രജിസ്റ്റര്‍ ചെയ്ത കിടപ്പ് രോഗികള്‍ക്കാണ് 24 മണിക്കൂര്‍ ഹോംകെയര്‍ സൗകര്യം ലഭ്യമാവുക.