കൊയിലാണ്ടിയിലെ ജ്വല്ലറിയില്‍ നടന്ന മോഷണത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിന്; വീഡിയോ കാണാം


കൊയിലാണ്ടി: സ്റ്റേഡിയം ബില്‍ഡിങ്ങിലെ സഹാറ ജ്വല്ലറിയില്‍ പട്ടാപ്പകല്‍ നടന്ന മോഷണത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിന്. ആഭരണം വാങ്ങാനെന്ന വ്യാജേന എത്തിയ ആള്‍ രണ്ടര പവന്റെ പാദസരം മോഷ്ടിച്ച് കടന്നു കളയുകയായിരുന്നു. ഇയാളുടെ മുഖം സി.സി.ടി.വി ക്യമറയില്‍ പതിഞ്ഞിട്ടുണ്ട്.

ഇന്ന് ഉച്ചയ്ക്ക് 1:45 ഓടെയാണ് സംഭവമെന്ന് ജ്വല്ലറി ഉടമ അബ്ദുള്‍ റഹ്മാന്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ആഭരണം വാങ്ങാനെത്തിയ ആള്‍ പെട്ടെന്ന് പോയതോടെ സംശയം തോന്നുകയും തുടര്‍ന്ന് പരിശോധന നടത്തിയപ്പോള്‍ പാദസരം നഷ്ടപ്പെട്ടതായി കാണുകയും ചെയ്തു. പിന്നീട് സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് മോഷണം നടന്നതായി സ്ഥിരീകരിച്ചത്.

ദൃശ്യങ്ങള്‍ ഉള്‍പ്പെടെ കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കിയെന്നും ജ്വല്ലറി ഉടമ പറഞ്ഞു. പരാതി ലഭിച്ചുവെന്നും അന്വേഷണം ആരംഭിച്ചുവെന്നും സി.ഐ സുനില്‍ കുമാര്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. സി.സി.ടി.വി ദൃശ്യങ്ങള്‍ വിശദമായി പരിശോധിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

മോഷണത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ കാണാം: