കൊയിലാണ്ടിയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കൈകോർത്ത് കെ.എസ്.ടി.എ
കൊയിലാണ്ടി: നഗരസഭയുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കൈകോർത്ത് അധ്യപക സംഘടനയായ കെഎസ്ടിഎ. സംഘടനയുടെ നേതൃത്വത്തിൽ നടത്തിയ ഒരു കോടി രൂപയുടെ ഓക്സി മീറ്റർ ചലഞ്ചിന്റെ ഭാഗമായുള്ള കൊയിലാണ്ടി സബ് ജില്ലാതല ഉദ്ഘാടനം നഗരസഭ ചെയർ പേഴ്സൺ സുധ കിഴക്കെപ്പാട്ട് നിർവഹിച്ചു.
കെ.എസ്.ടി.എ ഉപജില്ലാ കമ്മിറ്റി സമാഹരിച്ച പി.പി.ഇ കിറ്റ്, ഓക്സിമീറ്റർ, ഫോഗിംഗ് മെഷിൻ, എയർ ബെഡ്, സാനിറ്റൈസർ, എൻ95 മാസ്ക് തുടങ്ങിയ സുരക്ഷ ഉപകരണങ്ങൾ കൊയിലാണ്ടി നഗരസഭയ്ക്ക് കൈമാറി. സബ് ജില്ലാ സെക്രട്ടറി പി.കെ.ഷാജി, പ്രസിഡണ്ട് ഗണേഷ് കക്കഞ്ചേരി എന്നിവരിൽ നിന്നും നഗരസഭ ചെയർ പേഴ്സൺ സുധ കിഴക്കേപ്പാട്ട് ഉപകരണങ്ങൾ ഏറ്റുവാങ്ങി.
നഗരസഭ വൈസ് ചെയർമാൻ അഡ്വ.കെ. സത്യൻ, വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ നിജില പറവക്കൊടി, കൗൺസിലർ വി.രമേശൻ, നഗരസഭാ സെക്രട്ടറി സുരേഷ്, കെ.എസ്.ടി.എ ജില്ലാ ജോയിൻ സെക്രട്ടറി ആർ.എം.രാജൻ, ജില്ലാ എക്സിക്യുട്ടീവ് അംഗങ്ങളായ കെ.ശാന്ത, ഡി.കെ.ബിജു കൊയിലാണ്ടി സൗത്ത് ബ്രാഞ്ച് സെക്രട്ടറി ഗോപിനാഥ് എന്നിവർ പങ്കെടുത്തു.