കൊയിലാണ്ടിയിലെ ഓട്ടോ ഡ്രൈവർ പെരുവട്ടൂർ പുല്യേലത്ത് ജയരാജൻ അന്തരിച്ചു; കോവിഡ് ബാധിതനായിരുന്നു


കൊയിലാണ്ടി: പെരുവട്ടൂർ അമൃത സ്കൂളിന് സമീപം പുല്യേലത്ത് ജയരാജൻ (56) അന്തരിച്ചു. കോവിഡ് ബാധിച്ച് മെഡിക്കൽ കോളജിൽ ചികിത്സയിലായിരിക്കെ ഇന്നലെ രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. കൊയിലാണ്ടിയിലെ ഓട്ടോ ഡ്രൈവറായിരുന്നു.

പരേതരായ ടി.എം. ശ്രീധരന്റെയും, മാധവിയുടെയും മകനാണ്‌. ഭാര്യ: സുമതി. മക്കൾ: അക്ഷയ, ദിയ.