കൊമേഴ്‌സില്‍ പി.എച്ച്.ഡി നേടിയ ഡോ.കെ.വി.അബുവിന് മുഹൈസ് ഫൗണ്ടേഷന്റെ ആദരം


പേരാമ്പ്ര: ഭാരതി ദാസന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും കൊമേഴ്‌സില്‍ ഡോക്ടറേറ്റ് നേടിയ ഡോ.കെ.വി.അബുവിനെ മുഹൈസ് ഫൗണ്ടേഷന്‍ ആദരിച്ചു. ഫാറൂഖ് കോളജ് പ്രിന്‍സിപ്പല്‍ ഡോ.കെ.എം.നസീര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ആര്‍.കെ.മുഹമ്മദ് അഷ്‌റഫ് ഉപഹാരം സമര്‍പ്പിച്ചു.

മുഹൈസ് ഫൗണ്ടേഷന്‍ പ്രസിഡണ്ട് കട്ടയാട്ട് മുഹമ്മദ് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. കുന്നരം വെള്ളിപ്പള്ളി മഹല്ല് പ്രസിഡണ്ട് കെ.എം.സൂപ്പി മാസ്റ്റര്‍, എസ്.കെ.ലത്തീഫ്, എടവന മജീദ്, ഖാലിദ് എടവന, ബുഖാരി മാസ്റ്റര്‍, സി.മുസ്തഫ.കെ.എ.ജലീല്‍, ടി.കെ.മുഹമ്മദലി, തൈക്കണ്ടി നൗഷാദ്, കെ.എം.മുഹമ്മദ് മാസ്റ്റര്‍, നസീര്‍ നൊച്ചാട് എന്നിവര്‍ സംസാരിച്ചു.