കൊടുങ്ങല്ലൂരില്‍ ഗര്‍ഭിണിയായ യുവതി ഭര്‍ത്തൃഗൃഹത്തില്‍ മരിച്ച നിലയില്‍; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി
തൃശ്ശൂർ: ഗർഭിണിയായ യുവതിയെ ഭർത്താവിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊടുങ്ങല്ലൂർ മാടവന കാട്ടാകുളം പഴുപറമ്പിൽ സനൽ ഭാര്യ ഗീതു (30) ആണ് മരിച്ചത്. തൂങ്ങി മരിച്ചനിലയിലാണ് ഗീതുവിനെ കണ്ടെത്തിയത്.
ഗീതുവിന്റേതെന്ന് കരുതുന്ന ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. കുട്ടിക്ക് വളർച്ച കുറവെന്ന് സ്കാൻ റിപ്പോർട്ട് ഉണ്ടായിരുന്നു. ഇതിന്റെ മനോവിഷമത്തിലാണ് ആത്മഹത്യ ചെയ്യുന്നതെന്നാണ് കുറിപ്പിൽ പറഞ്ഞിരിക്കുന്നത്.