കൊച്ചി മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി ടോണി ചമ്മണിക്ക് കോവിഡ്


കൊച്ചി: യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ടോണി ചമ്മണിക്ക് കോവിഡ്. തന്റെ ഫേസ്ബുക്ക് പേജിലൂടെ ടോണി ചമ്മണി തന്നെയാണ് കോവിഡ് ബാധയെപ്പറ്റി അറിയിച്ചിരിക്കുന്നത്. ഈ മാസം ആറിനാണ് സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പ്. മെയ് രണ്ടിനാണ് വോട്ടെണ്ണല്‍. അതേസമയം സംസ്ഥാനത്ത് കഴിഞ്ഞ ദിവസം 2653 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

 

ഞാന്‍ കോവിഡു പോസിറ്റീവ് ആയ വിവരം അറിഞ്ഞിരിക്കുമല്ലൊ….?

എന്റെ അഭാവത്തിലും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഒരു മുടക്കവും കൂടാതെ മുന്നോട്ടു കൊണ്ടു പോകണമെന്നഭ്യര്‍ത്ഥിക്കുന്നു.

എന്റെ അസാന്നിധ്യത്തിലും നിങ്ങള്‍ കൂടുതല്‍ ശക്തിയോടെ , ഏക മനസ്സോടെ പ്രവര്‍ത്തന രംഗത്തുണ്ടാവുമെന്നു എനിക്കു ഉറപ്പുണ്ട്.

ഈ ഘട്ടവും നാം തരണം ചെയ്യും.

ദൈവം നമ്മളെ സഹായിക്കട്ടെ

സ്‌നേഹത്തോടെനിങ്ങളുടെടോണി ചമ്മണി