കൊച്ചിയില്‍ നീറ്റ ജലാറ്റിന്‍ കമ്പനിയില്‍ പൊട്ടിത്തെറി; ഇതര സംസ്ഥാന തൊഴിലാളി മരിച്ചു, രണ്ട് മലയാളികള്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് പരിക്ക്


കൊച്ചി: എറണാകുളം കാക്കനാടുള്ള നീറ്റ ജലാറ്റിന്‍ കമ്പനിയില്‍ പൊട്ടിത്തെറി. തൊഴിലാളികളില്‍ ഒരാള്‍ മരിച്ചു. 4 പേര്‍ക്ക് പരുക്കേറ്റു. പഞ്ചാബ് സ്വദേശിയായ രാജന്‍ ഒറാങ് ആണ് മരിച്ചത്. മുപ്പത് വയസ്സായിരുന്നു.

ചൊവ്വാഴ്ച്ച രാത്രി 8 മണിയോടെയാണ് അപകടം. ബോയിലറില്‍ നിന്ന് നീരാവി പോകുന്ന പൈപ്പ് ലൈനിലാണ് പൊട്ടിത്തെറിയുണ്ടായത്.

പരിക്കേറ്റവരില്‍ 2 പേര്‍ മലയാളികളാണ്. ഇടപ്പള്ളി സ്വദേശി നജീബ്, തോപ്പില്‍ സ്വദേശി സനീഷ്, പങ്കജ്, കൗഷിക് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവർ കാക്കനാട് സൺറൈസ് ആശുപത്രിയിൽ ചികിത്സയിലാണ്.