കൊച്ചിയില്‍ വന്‍ ലഹരിമരുന്ന് വേട്ട; പിടിച്ചെടുത്തത് 300 കിലോ മയക്കുമരുന്ന്


കൊച്ചി: കൊച്ചി തീരദേശത്ത് നടത്തിയ പട്രോളിംഗിനിടെ, മത്സ്യബന്ധന ബോട്ടില്‍നിന്ന് മൂവായിരം കോടി രൂപയുടെ ലഹരിവസ്തുക്കള്‍ പിടികൂടി. നാവികസേനയാണ് ലഹരി വസ്തുക്കള്‍ പിടികൂടിയത്.

മത്സ്യബന്ധനബോട്ട് ഇന്ത്യയില്‍നിന്നുള്ളതല്ലെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഐഎന്‍എസ് സുവര്‍ണ അറബിക്കടലില്‍ നിരീക്ഷണം നടത്തുന്നതിനിടെ സംശയാസ്പദമായ രീതിയില്‍ സഞ്ചരിക്കുന്ന ബോട്ട് കണ്ടെത്തി.നതുടര്‍ന്ന് നേവി ഉദ്യോഗസ്ഥര്‍ ബോട്ടില്‍ നടത്തിയ പരിശോധനയില്‍ 300 കിലോയിലധികം വരുന്ന ലഹരിവസ്തുക്കള്‍ പിടിച്ചെടുക്കുകയായിരുന്നു. ഇവയ്ക്ക് അന്താരാഷ്ട്ര വിപണിയില്‍ 3,000 കോടി രൂപ വിലവരുമെന്ന് പ്രസ്താവനയില്‍ നാവികസേന അറിയിച്ചു.