കൈരളി റിസർച്ച് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; ഡോ.എം.ആർ.രാഘവവാര്യർക്ക് ‘ലൈഫ് ടൈം അച്ചീവ്മെന്റ്’


കൊയിലാണ്ടി: സംസ്ഥാന സർക്കാരിന്റെ 2020 ലെ കൈരളി റിസർച്ച് പുരസ്കാര ജേതാക്കളെ പ്രഖ്യാപിച്ചു. ഡോ.എം.ആർ.രാഘവവാര്യർക്ക് ലൈഫ് ടൈം അച്ചീവ്മെൻറ് പുരസ്കാരം. അഞ്ചു ലക്ഷം രൂപയുംപ്രശസ്തിപത്രവു മടങ്ങുന്നതാണ് കൈരളി ഗ്ലോബൽ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം.

രാഘവവാര്യരെ കൂടാതെ പ്രൊഫ.കെ.എൻ.പണിക്കർ, പ്രൊഫ.എം.എസ്.വല്യത്താൻ എന്നിവർക്കും ലൈഫ് ടൈം അച്ചീവ്മെൻറ് പുരസ്കാരം ലഭിച്ചിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ കൗൺസിലാണ് കൈരളി റിസർച്ച് അവാർഡുകളുടെ മേൽനോട്ടം വഹിച്ചത്. ഡോ.ബി.ബലറാം ചെയർമാനായുള്ള സെലക്ഷൻ കമ്മറ്റിയാണ് പുരസ്കാരങ്ങൾ നിശ്ചയിച്ചത്.

ചരിത്ര പണ്ഡിതനും അധ്യാപകനുമായ രാഘവവാര്യർ ചെങ്ങോട്ടുകാവ് ചേലിയയിൽ മണലിൽ തൃക്കോവിൽ വാരിയത്ത് വീട്ടിലാണ് താമസം. ഭാര്യ കെ.വി.ശാരദയും മകൻ ഡോ.രാജീവൻ, മകൾ ചിത്ര എന്നിവർ അടങ്ങിയതാണ് കുടുംബം.