കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം: കോഴിക്കോട് ജില്ലയിൽ 12 കേസുകളിലായി 12 പേർ അറസ്റ്റിൽ; വിശദമായ കണക്കുകൾ ഇങ്ങനെ


കോഴിക്കോട്: ജില്ലയിൽ കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനത്തിന്റെ പേരിൽ 12 കേസുകൾ ഇന്ന് രജിസ്റ്റർ ചെയ്തു. വിവിധ കേസുകളിലായി 12 പേരാണ് അറസ്റ്റിലായത്. അതേസമയം ജില്ലയിൽ നിന്ന് കോവിഡ് നിയമലംഘനത്തിന്റെ പേരിൽ വാഹനങ്ങൾ ഒന്നും പിടിച്ചെടുത്തിട്ടില്ല.

കോഴിക്കോട് സിറ്റിയിൽ ഇന്ന് കേസുകളോ അറസ്റ്റോ ഇല്ല. കോഴിക്കോട് റൂറലിൽ മാത്രമാണ് കേസുകളും അറസ്റ്റും നടന്നത്.

സംസ്ഥാനത്താകെ ഇന്ന് രജിസ്റ്റർ ചെയ്തത് 529 കേസുകളാണ്. ഇവരിൽ 4213 പേർ മാസ്ക് ധരിക്കാത്തവരാണ്. 189 പേരാണ് സംസ്ഥാനത്ത് ഇന്ന് ആകെ അറസ്റ്റിലായത്. 12 കേസുകൾ ക്വാറന്റൈൻ ലംഘിച്ചതിനാണ്.

ജില്ല തിരിച്ചുള്ള കണക്കുകൾ ചുവടെ

(കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി – 122, 20, 78

തിരുവനന്തപുരം റൂറല്‍ – 57, 5, 13

കൊല്ലം സിറ്റി – 81, 10, 0

കൊല്ലം റൂറല്‍ – 24, 24, 51

പത്തനംതിട്ട – 35, 35, 20

ആലപ്പുഴ – 12, 5, 4

കോട്ടയം – 31, 31, 199

ഇടുക്കി – 28, 0, 1

എറണാകുളം സിറ്റി – 50, 0, 1

എറണാകുളം റൂറല്‍ – 36, 3, 54

തൃശൂര്‍ സിറ്റി – 3, 3, 3

തൃശൂര്‍ റൂറല്‍ – 1, 1, 0

പാലക്കാട് – 3, 10, 23

മലപ്പുറം – 0, 0, 89

കോഴിക്കോട് സിറ്റി – 0, 0, 0

കോഴിക്കോട് റൂറല്‍ – 12, 12, 0

വയനാട് – 4, 0, 0

കണ്ണൂര്‍ സിറ്റി – 16, 16, 67

കണ്ണൂര്‍ റൂറല്‍ – 0, 0, 26

കാസര്‍ഗോഡ് – 14, 14, 110


പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.