കേരള ക്രിക്കറ്റ് ടീമില്‍ കൊയിലാണ്ടി സ്വദേശി രോഹന്‍ എസ് കുന്നുമ്മലും; സഞ്ജു സാംസണ്‍ ക്യാപ്റ്റന്‍


കൊയിലാണ്ടി: സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റിനുള്ള കേരള ക്രിക്കറ്റ് ടീമില്‍ കൊയിലാണ്ടി സ്വദേശി രോഹന്‍ എസ് കുന്നുമ്മലും. ടീമിനെ സഞ്ജു സാംസണ്‍ നയിക്കും. കഴിഞ്ഞ തവണയും സഞ്ജുവാണ് നയിച്ചിരുന്നത്. നേരത്തെ കേരള ടീമില്‍ ഉള്‍പ്പെട്ടിരുന്ന രോഹന്‍ എസ് കുന്നുമ്മല്‍ കൊയിലാണ്ടി കൊല്ലം മന്നമംഗലം സ്വദേശിയാണ്. കോഴിക്കോട് ക്രിസ്റ്റിയന്‍ കോളേജിലെ ബിരുദവിദ്യാര്‍ത്ഥിയാണ് രോഹന്‍.

സച്ചിന്‍ ബേബിയാണ് വൈസ് ക്യാപ്റ്റന്‍. അതിഥി താരങ്ങളായ റോബിന്‍ ഉത്തപ്പ , ജലജ് സക്‌സേന എന്നിവരും ടീമിലുണ്ട്. കഴിഞ്ഞ വര്‍ഷം ടീമിലുണ്ടായിരുന്ന സീനിയര്‍ താരം എസ് ശ്രീശാന്ത് പുറത്തായി. 20 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. മുന്‍ ഇന്ത്യന്‍ താരം ടിനു യോഹന്നാണ് പരിശീലകന്‍.

നവംബര്‍ നാലിനാണ് കേരളത്തിന്റെ മത്സരങ്ങള്‍ ആരംഭിക്കുന്നത്. ഗുജറാത്തിനെതിരെയാണ് ആദ്യ മത്സരം. ബിഹാര്‍, റയില്‍വേസ്, അസം, മധ്യപ്രദേശ് എന്നിവര്‍ക്കെതിരേയും കേരളത്തിന് മത്സരമുണ്ട്. എല്ലാ മത്സരങ്ങളും ഡല്‍ഹിയിലാണ് നടക്കുക.

കേരള ടീം: സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍), സച്ചിന്‍ ബേബി (വൈസ് ക്യാപ്റ്റന്‍), റോബിന്‍ ഉത്തപ്പ, ജലജ് സക്‌സേന, മുഹമ്മദ് അസറുദ്ദീന്‍, വിഷ്ണു വിനോദ്, കെ എം ആസിഫ്, ബേസില്‍ തമ്പി, സിജോമോന്‍ ജോസഫ്, വത്സല്‍ ഗോവിന്ദ്, മിഥുന്‍ പി കെ, എസ് മിഥുന്‍, രോഹന്‍ എസ് കുന്നുമ്മേല്‍, രോഹിത് ഗണേഷ്, ഷറഫുദ്ദീന്‍, വിശ്വേശ്വര്‍ സുരേഷ്, മനു കൃഷ്ണ്‍, എം എസ് അഖില്‍, വൈശാഖ് ചന്ദ്രന്‍, അബ്ദുള്‍ ബാസിത്.

റിസര്‍വ് താരങ്ങള്‍: കൃഷ്ണ പ്രസാദ്, അക്ഷയ് കെ സി, ആനന്ദ് ജോസഫ്.


പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.