കേരള അഡ്വക്കറ്റ് ക്ലാര്‍ക്ക്‌സ് അസോസിയേഷന്‍ പേരാമ്പ്ര യൂണിറ്റ് സമ്മേളനം നടത്തി


പേരാമ്പ്ര: കേരള അഡ്വക്കറ്റ് ക്ലാര്‍ക്ക്‌സ് അസോസിയേഷന്‍ പേരാമ്പ്ര യൂണിറ്റ് സമ്മേളനനം നടത്തി. ബാര്‍ അസോസിയേഷന്‍ ഹാളില്‍ നടന്ന സമ്മേളനം ജില്ലാ സെക്രട്ടറി എ. സുരാജ് ഉദ്ഘാടനം ചെയ്തു.

യൂണിറ്റ് സെക്രട്ടറി ടി.പി രഞ്ജിത്ത് സ്വാഗതമാശംസിച്ച ചടങ്ങില്‍ പ്രസിഡന്റ് കെ.കെ പ്രകാശന്‍ അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് ഒ.ടി മുരളി ദാസ്, സംസ്ഥാന സെക്രട്ടറി വി. രവീന്ദ്രന്‍ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി. ജയരാജന്‍, സി. പ്രദീപന്‍ ചാര്‍ജ് ഭാരവാഹി പ്രമോദ്, ടി.എം മോഹനന്‍ എന്നിവര്‍ സംസാരിച്ചു.

യൂണിറ്റ് സെക്രട്ടറി ടി.പി രഞ്ജിത്ത്, പ്രസിഡന്റ് കെ. പ്രകാശന്‍ എന്നിവര്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.