കേരളസാരിയില്‍ സുന്ദരിമാരായി മലയാളി മങ്കമാര്‍; നരക്കോട് കല്ലങ്കി കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു


മേപ്പയ്യൂര്‍: നരക്കോട് കല്ലങ്കി കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു. കല്ലങ്കി കൂട്ടായ്മയുടെ ചെയര്‍മാന്‍ മനോജ് കുമാര്‍ ചടങ്ങ്
ഉദ്ഘാടനം ചെയ്തു. ഓണാഘോഷത്തിന്റെ ഭാഗമായുള്ള ഓണ്‍ലൈന്‍ കലാമത്സരങ്ങള്‍ കെ.എം.കെ അസീസ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.

സുന്ദരിക്ക് പൊട്ട് തൊടല്‍, പുരുഷ കേസരി, മലയാളിമങ്ക, ഗൃഹാങ്കണ പൂക്കള മത്സരങ്ങള്‍ എന്നിവയാണ് ഓണാഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെട്ടത്. കലാസാംസ്‌കരിക രംഗത്തെ പ്രശസ്തരായ രഘു കൊഴുക്കല്ലൂര്‍, ഷാജീവന ജാരി, ശ്രീധരന്‍ മാസ്റ്റര്‍ എന്നിവര്‍ വിധികര്‍ത്താക്കളായി.

വൈകീട്ട് നടന്ന ഫലപ്രഖ്യാപന ചടങ്ങില്‍ ചെയര്‍മാന്‍ മനോജ് കുമാര്‍, കണ്‍വീ കെ.എം.കെ അസീസ് മാസ്റ്റര്‍, രക്ഷാധികാരി സോമന്‍ കരുവാരകണ്ടി, കെ.കെ.ഗംഗാധരന്‍, ഉണ്ണികൃഷ്ണന്‍, അനീഷ് എന്‍.എം,രോഷിത്, സനില്‍കുമാര്‍, എം.എം ഷൈജൂ, ഇ.കെ വിനോദന്‍ തുടങ്ങിയ ഭാരവാഹികള്‍ പങ്കെടുത്തു. കല്ലങ്കി കൂട്ടായ്മയുടെവാര്‍ഷികാഘോഷ പരിപാടിയില്‍ വിജയി കള്‍ക്കും പങ്കെടുത്തവര്‍ക്കുമുള്ള മുഴുവന്‍ സമ്മാനങ്ങളും വിതരണം ചെയ്യും.

കുങ്കച്ചന്‍ കണ്ടി രാജന്റെ പരേതനായ മകന്‍ മനുരാജിന്റെ സ്മരണാര്‍ത്ഥം കുടുംബാംഗങ്ങളാണ് വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്. കുടുംബനാഥയായ പരേതയായ ചീരു അമ്മയുടെ ഒന്നാം ചരമവാര്‍ഷിക ദിനമായ സപ്തംബര്‍ ഒന്നിന് കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് സംഘടിപ്പിക്കുന്ന ചടങ്ങില്‍ വെച്ച് സമ്മാനങ്ങള്‍ വിതരണം ചെയ്യും.

മറ്റു സമ്മാനങ്ങള്‍ സംഘടിപ്പിച്ചത് രോഷിത്, രാജീവന്‍ , ഗംഗാധരന്‍, ഷൈജു, . അരീക്കര മീത്തല്‍ ബിജു, സുര, എന്നിവരാണ്. പ്രവാസി സെല്‍ ഭാരവാഹികളാണ് ഓണാഘോഷ പരിപാടിയുടെ മീഡിയ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.