കേരളത്തിൽ സിക്ക വൈറസും; രോഗം സ്ഥിരീകരിച്ചത് തിരുവനന്തപുരം ജില്ലയില്‍


കോഴിക്കോട്: സംസ്ഥാനത്ത് ആദ്യമായി സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ പത്തില്‍പ്പരമാളുകള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈഡിസ് കൊതുക് വഴിയാണ് സിക്ക വൈറസ് മറ്റുള്ളവരിലേക്ക് പകരുന്നത്. പൂനൈ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുമാണ് സിക്ക വൈറസിന്റെ സാനിധ്യം ആരോഗ്യവകുപ്പിനെ അറിയിച്ചത്.

ഗുജറാത്ത്, രാജസ്ഥാന്‍, തുടങ്ങിയ സംസ്ഥാനങ്ങളില്‍ നേരത്തെ രോഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു. പനി, ശരീരത്തില്‍ ചുവന്ന പാടുകള്‍ തുടങ്ങിയവയാണ് ലക്ഷണങ്ങള്‍.