കേരളത്തിൽ നിയമസഭ തെരഞ്ഞെടുപ്പ് ഇന്ന് പ്രഖ്യാപിക്കും


തിരുവനന്തപുരം: കേരളത്തിലെ നിയമസഭ തിരഞ്ഞെടുപ്പ് ഇന്ന് പ്രഖ്യാപിക്കും. കേരളമുൾപ്പടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനമാണ് ഇന്ന് നടക്കുക. തെരഞ്ഞെടുപ്പ് കമ്മീഷന്‍ വൈകീട്ട് മാധ്യമങ്ങളെ കാണും.

കേരളം, തമിഴ്‌നാട്, പുതുച്ചേരി, അസം, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലാണ് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുക. വൈകീട്ട് 4.30നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാധ്യമങ്ങളെ കാണുക.

കേരളത്തില്‍ ഒറ്റത്തവണയായി തെരഞ്ഞെടുപ്പ് നടത്താനാണ് സാധ്യത. തെരഞ്ഞെടുപ്പ് വൈകിയേക്കും എന്ന ധാരണയിലായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യം അനുസരിച്ച് നേരത്തെ തെരഞ്ഞെടുപ്പ് നടക്കും.