കേരളത്തിൻ്റെ വികസനതുടർച്ചക്ക് ഇടതുപക്ഷം വന്നേതീരൂ; ടി.പി.രാമകൃഷ്ണൻ
കൊയിലാണ്ടി: കേരളത്തിൻ്റെ വികസന തുടർച്ചയ്ക്ക് എൽഡിഎഫ് വീണ്ടും അധികാരത്തിൽ വരണമെന്ന് മന്ത്രി ടി.പി.രാമകൃഷ്ണൻ അഭ്യർത്ഥിച്ചു. കൊയിലാണ്ടി മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി കാനത്തിൽ ജമീലയെ വിജയിപ്പിക്കാനായി ചേർന്ന മണ്ഡലം തെരഞ്ഞെടുപ്പു കമ്മിറ്റി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എൽഡിഎഫും യുഡിഎഫും ഭരിച്ച കാലങ്ങളിലെ വികസന രംഗത്തെ മാറ്റം വിലയിരുത്തി വോട്ടുകൾ വിനിയോഗിക്കാൻ പൊതു ജനം തയ്യാറാകണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. കൃഷിക്കാർക്കും തൊഴിലാളികൾക്കുമെതിരെ കരിനിയമങ്ങൾ കൊണ്ടുവരാൻ കേന്ദ്ര സർക്കാർ തയ്യാറായപ്പോൾ കർഷകർക്കും തൊഴിലാളികൾക്കും അനുകൂലമായ ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തി കർഷകർക്കും തൊഴിലാളിക്കും ആശ്വാസമുണ്ടാക്കുകയാണ് പിണറായി സർക്കാർ ചെയ്തത്.
കൊയിലാണ്ടി മണ്ഡലം തെരഞ്ഞെടുപ്പു കമ്മറ്റി രൂപീകരണ കൻവൻഷനിൽ കെ.ദാസൻ എംഎൽഎ അധ്യക്ഷനായി. പി.വിശ്വൻ, എം.നാരായണൻ, കെ.ശങ്കരൻ, കെ.ലോഹ്യ, കെ.ടി.എം. കോയ, മുജീബ്, സി.സത്യചന്ദ്രൻ, റഷീദ്, കെ.കെ.മുഹമ്മദ്, എം.പി.ശിവാനന്ദൻ, ടി.ചന്തു, സ്ഥാനാർത്ഥി ജമീല കാനത്തിൽ എന്നിവർ സംസാരിച്ചു. ഇ.കെ.അജിത്ത് സ്വാഗതം പറഞ്ഞു.
കൊയിലാണ്ടി ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി കാനത്തിൽ ജമീലയെ വിജയിപ്പിക്കാനായി കൊയിലാണ്ടി മണ്ഡലത്തിൽ 2001അംഗ തെരഞ്ഞെടുപ്പു കമ്മറ്റിയെ തെരഞ്ഞെടുത്തു. ഭാരവാഹികളായി ചെയർമാൻ: എം.പി.ശിവാനന്ദൻ, സെക്രട്ടറി: കെ.കെ.മുഹമ്മദ്, ട്രഷറർ: ടി.ചന്തു എന്നിവരെ തെരഞ്ഞെടുത്തു.
വൈസ് ചെയർമാൻമാരായി എം.പി.ഷിബു, ഇ.കെ.അജിത്ത്, ടി.കെ.ചന്ദ്രൻ, കെ.പി.സുധ, കെ.ജീവാനന്ദൻ, പി.എം.വേണുഗോപാൽ, പുനത്തിൽ ഗോപാലൻ, ഹുസൈൻ തങ്ങൾ, കെ.ടി.എം.കോയ, എം.റഷീദ്, ടി.വി.ഗിരജ, സി.രാമകൃഷ്ണൻ, സുരേഷ് മേലേപ്പുറത്ത് എന്നിവരേയും ജോയിൻ സെക്രട്ടറിമാരായി പി.ബാബുരാജ്, സി.അശ്വനി ദേവ്, കെ.ഷിജു, കെ.സത്യൻ, എൽ.ജി.ലിജീഷ്, എസ്.സുനിൽ മോഹൻ, രാമചന്ദ്രൻ കുയ്യാണ്ടി, സിറാജ് മുത്താഴം, സി.രമേശൻ, സി.പി.അനസ്, ടി.ഷീബ, പി.കെ.ബാലകൃഷ്ണൻ കിടാവ്, കബീർ സലാല എന്നിവരടങ്ങിയ 251 അംഗ എക്സിക്യൂട്ടിവ് കമ്മിറ്റിയേയും തെരഞ്ഞെടുത്തു.