കേരളത്തില്‍ ഇന്ന് 1,85,269 പേര്‍ക്ക് കുപ്പി ലഭിച്ചു;കൊവിഡ് കണക്കു പോലെ മദ്യവിതരണത്തെ ട്രോളി ട്രോളന്മാര്‍
കോഴിക്കോട്: ബാര്‍ റീഓപ്പണ്‍ ഡേ ആഘോഷമാക്കിയ മലയാളികള്‍ ആദ്യ ദിവസം കുടിച്ചു തീര്‍ത്തത് 52 കോടിയുടെ മദ്യമാണ്. അഭൂതപൂര്‍വമായ ജനക്കൂട്ടത്തെയാണ് ബിവറേജസ് കോര്‍പ്പറേഷന്റെയും കണ്‍സ്യൂമര്‍ ഫെഡിന്റെയും ഔട്ട്‌ലറ്റുകള്‍ക്ക് മുന്നില്‍ അനുഭവപ്പെട്ടത്.
പ്രതിദിന കൊവിഡ് കണക്കിനെയും മുഖ്യമന്ത്രിയുടെ വാര്‍ത്ത സമ്മേളനത്തെയും പരിഹസിക്കുകയാണ് സോഷ്യല്‍ മീഡിയ. കൊവിഡ് കണക്കിന് സമാനമായി ട്രോളേന്മാര്‍ പുതിയ കണക്കുക്കള്‍ പുറത്ത് വിട്ടിരിക്കുകയാണ്. ‘സംസ്ഥാനത്ത് ഇന്ന് 1,85,269 പേര്‍ക്ക് കുപ്പി ലഭിച്ചു. കുപ്പി ലഭിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ ചുവടെ” ഇതാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമാവുന്നതും. മണിക്കൂറുകള്‍ ക്യൂ നിന്ന് കിട്ടിയ മദ്യം കുടിച്ചു പലരും വഴിയില്‍ വീണുപോയി കിടക്കുന്ന കാഴ്ചകളും സോഷ്യല്‍ മീഡിയയില്‍ ഉണ്ട്.
*ട്രോളര്‍മാര്‍ ഇങ്ങനെയാണ് കണക്കുകളെ വിശദീകരിച്ചത്
(സംസ്ഥാനത്ത് ഇന്ന് 1,85,269 പേര്‍ക്ക് കുപ്പി ലഭിച്ചു)
തിരുവനന്തപുരം 13027,
കൊല്ലം 14412,
എറണാകുളം 19322,
മലപ്പുറം 8293,
തൃശൂര്‍ 15157,
കോഴിക്കോട് 7968,
പാലക്കാട് 26957,
ആലപ്പുഴ 15954,
പത്തനംതിട്ട 11588,
കണ്ണൂര്‍ 15035,
കോട്ടയം 10464,
ഇടുക്കി 7417,
കാസര്‍ഗോഡ് 13416,
വയനാട് 6259