കേരളത്തില്‍ മെയ് 30 വരെ ലോക്ക്ഡൗണ്‍ നീട്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ മെയ് 30 വരെ നീട്ടി. ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ മലപ്പുറത്ത് മാത്രമാണ് ഏര്‍പ്പെടുത്തുന്നത്. ബാക്കി എല്ലാ ജില്ലകളിലും ലോക്ക്ഡൗണ്‍ മെയ് 30 വരെ തുടരുമെന്ന് പിണറായി വിജയന്‍ പറഞ്ഞു. കോവിഡ് വ്യാപന തോത് കുറഞ്ഞ സാഹചര്യത്തിലാണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഒഴിവാക്കിയത്.പൊതു ജനങ്ങള്‍ സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് മുഖ്യമന്ത്രി.
തൃശ്ശൂര്‍, എറണാകുളം, തിരുവനന്തപുരം ജില്ലകളില്‍ ടിപിആര്‍ 25 ശതമാനത്തിന് താഴെ വരികയും ആക്ടീവ് കേസുകള്‍ കുറയുകയും ചെയ്ത സാഹചര്യത്തിലാണ് നാളെ മുതല്‍ ട്രിപ്പില്‍ ലോക്ക് ഡൗണ്‍ ഒഴിവാക്കുന്നത്. മലപ്പുറത്ത് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് കുറയാത്തതാണ് ആശങ്കയുയര്‍ത്തുന്നത്. കൂടുതല്‍ ശക്തമായ നടപടികള്‍ ജില്ലയില്‍ വേണ്ടിവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ക്രമസമാധാന ചുമതലയുള്ള എഡിജിപി മലപ്പുറത്തേക്ക് പോകുമെന്നും ജില്ല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഉത്തരമേഖല ഐജിയും മലപ്പുറത്ത് ക്യാമ്പ് ചെയ്യും