കേരളത്തില്‍ നാളെ മുതല്‍ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണം, നാളെ മുതല്‍ സംസ്ഥാനത്തെ നിയന്ത്രണങ്ങള്‍ എന്തൊക്കെയാണ്?
കോഴിക്കോട്: സംസ്ഥാനത്ത് മേയ് 4 മുതല്‍ 9 വരെ കര്‍ശന നിയന്ത്രണങ്ങള്‍. ശനി, ഞായര്‍ ദിനങ്ങളില്‍ ഏര്‍പ്പെടുത്തിയതിനു തുല്യമായ കടുത്ത നിയന്ത്രണമാണ് നടപ്പാക്കുക. ഇവ ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം കേസെടുക്കുന്നതടക്കമുള്ള നടപടികളുണ്ടാകും.
*അവശ്യവസ്തുക്കളൊഴികെയുള്ളവയുടെ കടകളടക്കം പ്രവര്‍ത്തിക്കില്ല. അനാവശ്യ യാത്രകള്‍ ഇല്ലാതാക്കാന്‍ പൊലീസ് പരിശോധനയും വരും ദിവസങ്ങളില്‍ ശക്തമാക്കും
*അത്യാവശ്യ യാത്രകള്‍ മാത്രമേ അനുവദിക്കൂ. അനാവശ്യമായി ആരും വീടിനു പുറത്തിറങ്ങാന്‍ പാടില്ല.അടഞ്ഞ സ്ഥലങ്ങളില്‍ കൂട്ടം കൂടരുത്.
*പാല്‍, പച്ചക്കറി, പലവ്യഞ്ജനം, മീന്‍, മാസം എന്നിവ വില്‍ക്കുന്ന കടകള്‍ മാത്രമാണ് തുറക്കുക.
*പരമാവധി ഡോര്‍ ഡെലിവറി സംവിധാനത്തെ ആശ്രയിക്കണം.
*പച്ചക്കറി, മീന്‍ മാര്‍ക്കറ്റുകളില്‍ കച്ചവടക്കാര്‍ 2 മീറ്ററെങ്കിലും അകലം പാലിക്കണം.ഇരട്ട മാസ്‌കുകളും കയ്യുറയും ധരിക്കുന്നതാണ് ഉചിതം.
*ആശുപത്രികള്‍, മാധ്യമ സ്ഥാപനങ്ങള്‍, ടെലികോം, ഐടി, പാല്‍, പത്രവിതരണം, ജലവിതരണം, വൈദ്യുതി എന്നിവയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്കു മാത്രം പ്രവര്‍ത്തിക്കാം.
*കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും.
*വിവാഹ, സംസ്‌കാര ചടങ്ങുകള്‍ കര്‍ശന നിയന്ത്രണങ്ങള്‍ പാലിച്ച് മാത്രം സംഘടിപ്പിക്കണം. *പങ്കെടുക്കുന്നവര്‍ നിയന്ത്രണങ്ങള്‍ പാലിക്കണം.
*ഹോട്ടലുകളിലും റസ്റ്ററന്റുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കില്ല.
*ഹോം ഡെലിവറി, പാര്‍സല്‍ സംവിധാനം മാത്രം പ്രവര്‍ത്തിക്കാം.
*വീടുകളിലെത്തിച്ചുള്ള മീന്‍ വില്‍പന അനുവദിക്കും.
*തുണിക്കടകള്‍, ജ്വല്ലറികള്‍, ബാര്‍ബര്‍ ഷോപ്പുകള്‍ തുടങ്ങിയവ പ്രവര്‍ത്തിക്കില്ല.
*ഓട്ടോ, ടാക്‌സി, ചരക്ക് വാഹനങ്ങള്‍ അത്യാവശ്യത്തിനു മാത്രം. ഇവ പൊലീസ് പരിശോധിക്കും.
*സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലിക്കു പോകുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡ് കരുതണം.
*മുഴുസമയം പ്രവര്‍ത്തിക്കുന്നതടക്കമുള്ള വ്യവസായ സ്ഥാപനങ്ങള്‍ തുറക്കാം. ജീവനക്കാര്‍ തിരിച്ചറിയല്‍ കാര്‍ഡുമായായാണ്.