കേരളത്തില്‍ അതിതീവ്ര കൊവിഡ് വ്യാപനം; ഇന്ന് 19,577 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
കോഴിക്കോട്: കേരളത്തില്‍ ഇന്ന് 19,577 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വെള്ളി, ശനി ദിവസങ്ങളിലായി ആകെ 3,00,971 സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. ഇതുള്‍പ്പെടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,12,221 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.45 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,44,71,237 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 28 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4978 ആയി.
എറണാകുളം 3212
കോഴിക്കോട് 2341
മലപ്പുറം 1945
തൃശൂര്‍ 1868
കോട്ടയം 1510
തിരുവനന്തപുരം 1490
കണ്ണൂര്‍ 1360
ആലപ്പുഴ 1347
പാലക്കാട് 1109
കാസര്‍ഗോഡ് 861
കൊല്ലം 848
ഇടുക്കി 637
വയനാട് 590
പത്തനംതിട്ട 459
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,89,185 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.
ഇന്ന് 28 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. 3 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 493 ഹോട്ട് സ്പോട്ടുകളാണുള്ളത്.