കേരളത്തിലെ സെന്‍ട്രല്‍ ജയിലുകളിലേക്ക് ഭക്ഷ്യവസ്തുക്കള്‍ ഇനി ചക്കിട്ടപ്പാറയില്‍ നിന്ന്; 50 ഏക്കര്‍ ഭൂമി ഏറ്റെടുത്തു, പ്രദേശത്ത് പശുഫാം, മത്സ്യക്കൃഷി, ഔഷധ സസ്യതോട്ടം എന്നിവ ഒരുക്കും


പേരാമ്പ്ര: കേരളത്തിലെ സെന്‍ട്രല്‍ ജയിലുകളിലേക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കള്‍ ഉത്പാദിപ്പിക്കാനുള്ള അനക്‌സ് ആയി പ്രവര്‍ത്തിക്കാന്‍ ഭൂമി കണ്ടെത്തി. ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്തിലെ മുതുകാട് മൂന്നാംബ്ലോക്ക് പ്രദേശത്താണ് ജയില്‍ അധികൃതര്‍ അമ്പത് ഏക്കര്‍ ഭൂമി കണ്ടെത്തിയിരിക്കുന്നത്. പശുഫാം, മത്സ്യക്കൃഷി, ഔഷധ സസ്യ തോട്ടം എന്നിവയാണ് ഇവിടെ സജ്ജീകരിക്കുന്നത്.

ഉത്തരമേഖല ഡി.ഐ.ജി വിനോദ് കുമാര്‍, ജില്ലാ ജയില്‍ ഓഫീസര്‍ പ്രജിത്ത് സബോഡിനേറ്റ് ഓഫീസര്‍ മനോജ്, ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍, വൈസ് പ്രസിഡന്റ് ചിപ്പി മനോജ്, ജ്യോതിഷ് കുമാര്‍ തുടങ്ങിയവര്‍ പ്രദേശത്ത് സന്ദര്‍ശനം നടത്തി.