കേരളത്തിന് ഓക്‌സിജന്‍ ശേഷി ആവശ്യത്തിലധികമുണ്ട്; സംസ്ഥാനങ്ങള്‍ക്ക് ഓക്‌സിജന്‍ നല്‍കി മാതൃകയായി കേരളം


തിരുവനന്തപുരം: ദിവസേനെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഓക്‌സിജല്‍ കിട്ടാതെ കോവിഡ് രോഗികള്‍ മരിക്കുമ്പോള്‍ തമിഴ്‌നാടിനും, കര്‍ണാടകയ്ക്കും ഓക്‌സിജന്‍ നല്‍കി കേരളം. തമിഴ്‌നാടിന് 80-90 ടണ്ണും, കര്‍ണ്ണാടകയ്ക്ക് 30-40 ടണ്ണുമാണ് കേരളം നല്‍കുന്നത്.

രാജ്യത്ത് ഓക്‌സിജന്‍ ശേഷി ആവശ്യത്തിലധികമുള്ള ഏക സംസ്ഥാനം കേരളമാണ് . കേരളത്തിന് ദിവസേന 70-80 ടണ്‍ മെഡിക്കല്‍ ഓക്‌സിജന്‍ മാത്രമേ ആവശ്യമുള്ളൂ. കോവിഡ് ആവശ്യത്തിന് 30-35 ടണ്ണും, കോവിഡിതര ആവശ്യങ്ങള്‍ക്ക് 40-45 ടണ്ണും. ദിവസം 199 ടണ്‍ ഉല്‍പ്പാദിപ്പിക്കാനുള്ള ശേഷിയാണ് കേരളത്തിനുള്ളത്.


ഏപ്രില്‍ 30 ഓടെ 1,15,000 കോവിഡ് രോഗികള്‍ കേരളത്തിലുണ്ടാകുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. എങ്കില്‍ ഇവര്‍ക്കായി 56.36 ടണ്‍ മെഡിക്കല്‍ ഓക്‌സിജന്‍ വേണ്ടി വരും. കോവിഡ് ഇതര രോഗികള്‍ക്ക് ആവശ്യമുള്ള 47.16 sണ്‍ കൂടി ചേര്‍ന്നാലും 103.51 ടണ്ണേ വരുന്നുള്ളൂ.
ഫില്ലിങ്ങ് പ്ലാന്റുകള്‍ നൂറുശതമാനം പ്രവര്‍ത്തിപ്പിക്കുന്നുമില്ല. ആവശ്യം വന്നാല്‍ കൂട്ടാം. സംസ്ഥാനത്ത് 11 എ.എസ്.യു (എയര്‍ സെപ്പറേഷന്‍ യൂണിറ്റ്) പ്ലാന്റുകളാണുള്ളത്. പാലക്കാട് ഒരു എ.എസ്.യു കൂടി ഒരു മാസത്തിനകം തുറക്കും. ഇവിടെ 4 ടണ്‍ ഉല്‍പ്പാദിപ്പിക്കാനാകും.