കേന്ദ്ര സര്‍ക്കാറിന്റെ ഇന്ധന വില കൊള്ളയ്‌ക്കെതിരെ എന്‍.സി.പിയുടെ പ്രതിഷേധ ധര്‍ണ്ണ


മേപ്പയ്യൂര്‍: കേന്ദ്ര സര്‍ക്കാറിന്റെ ഇന്ധന വില കൊള്ളയ്‌ക്കെതിരെ എന്‍.സി.പി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ജൂണ്‍ 17ന് സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ക്ക് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിക്കും. ജൂണ്‍ 17ന് രാവിലെ 10.30നായിരിക്കും ധര്‍ണ്ണ നടത്തുകയെന്ന് എന്‍സിപി മേപ്പയൂര്‍ മണ്ഡലം കമ്മിറ്റി അറിയിച്ചു.

കേന്ദ്രസര്‍ക്കാരിന്റെ ഇന്ധനവില കൊള്ളക്കെതിരെ നിരവധി രാഷ്ട്രീയപാാര്‍ട്ടികളുടെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നുവരികയാണ്.ദിനംപ്രതി പെട്രോളിനും ഡീസലിനും വില വര്‍ദ്ധിപ്പിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.