കേന്ദ്ര സര്‍ക്കാര്‍ ചരിത്രത്തെ വികലമാക്കാന്‍ ശ്രമിച്ചാല്‍ കാലം മാപ്പു തരില്ലെന്ന് ജനതാദള്‍ (എസ്) നേതാവ് കൊടക്കാട്ട് ശ്രീനിവാസന്‍


തുറയൂര്‍: കേന്ദ്ര സര്‍ക്കാര്‍ ചരിത്രത്തെ വികലമാക്കാന്‍ ശ്രമിച്ചാല്‍ കാലം മാപ്പു തരില്ലെന്ന ജനതാദള്‍ (സെക്കുലര്‍) നേതാവ് കൊടക്കാട്ട് ശ്രീനിവാസന്‍ പറഞ്ഞു. ജനതാദള്‍ (എസ്) തുറയൂര്‍ പഞ്ചായത്ത് കമ്മിറ്റി കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വാതന്ത്രസമരത്തില്‍ പങ്കെടുത്ത ധീര ദേശാഭിമാനികളായ മലബാര്‍ സമര പോരാളികളെ തമസ്‌ക്കരിക്കാനുള്ള ശ്രമം ഉപേക്ഷിക്കുക, പാചക വാതക വില വര്‍ദ്ധന പിന്‍വലിക്കുക, പാചക വാതക സബ്‌സിഡി പുനസ്ഥാപിക്കുക, ഇന്ധന വില നിരന്തരം വര്‍ദ്ധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി കൊണ്ട് നടന്ന പ്രതിഷേധ സമരത്തില്‍ വിജീഷ് ഈളു വയലില്‍, ലക്ഷമണന്‍ കുറുക്കന്‍ കുന്നുമ്മല്‍, വിജേഷ് കൊടക്കാട്, ഷംസീര്‍ പാറപ്പുറത്ത്, കരീം പുതുക്കുടി, ശ്രീജേഷ് കൊടക്കാട്, സുധാകരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.