കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ ചക്കിട്ടപാറയിൽ യു.ഡി.എഫ് ധർണ്ണ
പേരാമ്പ്ര: കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ യു.ഡി.എഫ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചക്കിട്ടപാറ ടൗണിൽ സായാഹ്ന ധർണ്ണ നടത്തി. യു.ഡി.എഫ് പേരാമ്പ്ര നിയോജക മണ്ഡലം കൺവീനർ കെ.എ.ജോസ് കുട്ടി ഉദ്ഘാടനം ചെയ്തു. ജെയിംസ് മാത്യു അധ്യക്ഷത വഹിച്ചു.
ഗിരിജ ശശി, രാജേഷ് തറവട്ടം, പി.വി.നാരായണി, പാപ്പച്ചൻ കൂനന്തടം, ഷിജോ പാലംതലക്കൽ, ഹസൻകുട്ടി, തോമസ് ആനത്താനം, എം.ജെ.വർക്കി, ഗിരീഷ് കോമച്ചം കണ്ടി, സുനിൽ പുതിയോട്ടിൽ, എം.സി.സന്ദീപ്, രാജൻ വർക്കി എന്നിവർ പ്രസംഗിച്ചു. രാജീവ് തോമസ് സ്വാഗതവും, അമ്മദ് പെരിഞ്ചേരി നന്ദിയും പറഞ്ഞു.