കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ പ്രതിഷേധ സായാഹ്ന സംഗമം സംഘടിപ്പിച്ചു


കൊയിലാണ്ടി: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെയും, ഇന്ധനവില വർധനവിൽ പ്രതിഷേധിച്ചും, കർഷക സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചും കൊയിലാണ്ടി മുനിസിപ്പൽ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സായാഹ്ന സംഗമം സംഘടിപ്പിച്ചു. കൊയിലാണ്ടി പുതിയ ബസ് സ്റ്റാൻ്റ് പരിസരത്ത് വെച്ചാണ് പരിപാടി നടത്തിയത്.

മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ട് വി.പി.ഇബ്രാഹിം കുട്ടി പ്രതിഷേധ സായാഹ്ന സംഗമം പരിപാടി ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ മുസ്ലിം ലീഗ്പ്രസിഡണ്ട് കെ.എം.നജീബ് അദ്ധ്യക്ഷത വഹിച്ചു.

മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി എ.കുഞ്ഞഹമ്മദ്, മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് സമദ് നടേരി, അൻവർ ഇയ്യഞ്ചേരി, എം.അഷറഫ്, വി.എം.ബഷീർ, ടി.കെ.റഫീഖ്, ടി.വി.ഇസ്മയിൽ, ഹദിക് ജസാർ, ആഖിൽ അബദുള്ള, ഫക്രുദ്ധീൻ മാസ്റ്റർ, ബാസിത്ത് കൊയിലാണ്ടി, പി.പി.യൂസഫ്, സി.കെ.ഇബ്രാഹിം, പി.അഷറഫ്, കെ.ടി.വി.ആരിഫ്, കെ.എം.സി.സി.നേതാക്കളായ എം.വി.ഫാസിൽ, ടി.വി.ലത്തീഫ് എന്നിവർ സംസാരിച്ചു.

നഗരസഭ കൗൺസിലർ എ.അസീസ് സ്വാഗതവും എൻ.കെ.അബ്ദുൾ അസീസ് നന്ദിയും പറഞ്ഞു.