കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ മയക്കുമരുന്ന് മദ്യ വ്യാപന നീക്കം അവസാനിപ്പിക്കണമെന്ന് ലഹരി നിര്‍മ്മാര്‍ജ്ജന സമിതി


പേരാമ്പ്ര: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ മയക്കുമരുന്ന്-മദ്യ വ്യാപന നീക്കം അവസാനിപ്പിക്കണമെന്ന് ലഹരി നിര്‍മ്മാര്‍ജ്ജന സമിതി(എല്‍.എന്‍.എസ്) പേരാമ്പ്ര പഞ്ചായത്ത് രൂപീകരണ കണ്‍വെന്‍ഷന്‍ യോഗം ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാര്‍ മയക്കുമരുന്ന് ഉപയോഗം അനുവദനീയമാക്കുക വഴി അവയുടെയും സംസ്ഥാന സര്‍ക്കാര്‍ പുതിയ ബാറുകള്‍ അനുവദിക്കുക വഴി മദ്യത്തിന്റെയും ഉപയോഗം വ്യാപിപ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും എല്‍.എന്‍.എസ് ആരോപിച്ചു. മദ്യവും മയക്കുമരുന്നും നാടിനെ അരാജകത്വത്തിലേക്ക് നയിക്കുന്നതിനാല്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ തീരുമാനങ്ങള്‍ പിന്‍വലിക്കണമെന്നും എല്‍.എന്‍.എസ് ആവശ്യപ്പെട്ടു.

കണ്‍വെന്‍ഷന്‍ എല്‍.എന്‍.എസ് സംസ്ഥാന സെക്രട്ടരി ഹുസൈന്‍ കമ്മന ഉദ്ഘാടനം ചെയ്തു. കോഴിക്കോട് നോര്‍ത്ത് ജില്ലാ ട്രഷറര്‍ സി.പി.ഹമീദ് അദ്ധ്യക്ഷം വഹിച്ചു. പേരാമ്പ്ര മണ്ഡലം വൈസ് പ്രസിഡണ്ട് എന്‍.കെ കുഞ്ഞിമുഹമ്മദ്, വനിതാ വിഭാഗം മണ്ഡലം പ്രസിഡണ്ട് എ.വി സക്കീന, പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് പുതുക്കുടി അബ്ദുറഹ്‌മാന്‍, സെക്രട്ടറി കെ.പി.റസാഖ്, വി.കെ.കോയക്കുട്ടി, ടി.കെ.കുഞ്ഞമ്മത് ഫൈസി, ദാസന്‍ കെ.പെരുമണ്ണ, പി. സൂപ്പി മൗലവി, അഷ്‌റഫ് എരവട്ടൂര്‍ പ്രസംഗിച്ചു.

കണ്‍വെന്‍ഷനില്‍ പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു:

  • പ്രസിഡണ്ട് – ടി.കെ കുഞ്ഞമ്മത് ഫൈസി
  • ജനറല്‍ സെക്രട്ടറി – ദാസന്‍ പെരുമണ്ണ
  • ട്രഷറര്‍ – എം.സി ഇമ്പിച്ചിആലി
  • വൈസ് പ്രസിഡണ്ടുമാര്‍ – എന്‍.കെ അഷ്‌റഫ്, പിലാറത്ത് സൂപ്പി മൗലവി, ബുഷ്‌റ, ജമീല
  • ജോയിന്റ് സെക്രട്ടറിമാര്‍ -ആര്‍.കെ മുഹമ്മത് സഈദ് അയനിക്കല്‍, സക്കീന ഗഫൂര്‍, ഹഫ്‌സത്ത് കോമത്ത്
  • പ്രവര്‍ത്തക സമിതി അംഗങ്ങള്‍ – പുതുക്കുടി അബ്ദുറഹ്‌മാന്‍, കെ.പി റസാഖ്, വി.കെ.കോയക്കുട്ടി, സി.പി ഹമീദ്, എന്‍.കെ കുഞ്ഞിമുഹമ്മദ്