കേന്ദ്ര കോവിഡ് വാക്സിൻ നയം തിരുത്തുക; ജീവനക്കാരും, അധ്യാപകരും പ്രതിഷേധിച്ചു
കൊയിലാണ്ടി: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മരുന്ന് കമ്പനികളുടെ താൽപര്യത്തിനനുസരിച്ച് വാക്സിൻ വില വർധിപ്പിച്ച കേന്ദ്ര സർക്കാറിന്റെ തെറ്റായ കോവിഡ് വാക്സിൻ നയം തിരുത്തണം എന്നാവശ്യപ്പെട്ടു കൊണ്ട് എഫ്എസ്ഇടിഒ നേതൃത്വത്തിൽ ജീവനക്കാരും അധ്യാപകരും സ്ഥാപനങ്ങൾക്ക് മുന്നിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. കൊയിലാണ്ടി താലൂക്ക് ഓഫീസിൽ കേരള എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം.പി.ജിതേഷ് ശ്രീധർ ഉദ്ഘാടനം ചെയ്തു.
വിവിധ സ്ഥാപനങ്ങളിൽ സി.ജി.സജിൽകുമാർ, എക്സ് ക്രിസ്റ്റിദാസ്, ഗണേഷ് കക്കഞ്ചേരി, ഇ.ഷാജു, എൻ.കെ.സുജിത്ത്, കെ.ബൈജു, പി.കെ.അനിൽകുമാർ, കെ.രജീഷ്, ആർ.കെ.ദീപ, വി.എം.ശിവാനന്ദൻ, വി.എം.രാമചന്ദ്രൻ, എസ്.കെ.ജെയ്സി, വി.വിനീജ, കെ.വി.ദേവാനന്ദൻ, കെ.വി.നിഷ, കെ.ടി.വിജിത്ത് എന്നിവർ സംസാരിച്ചു.