കേന്ദ്ര കേരള സര്‍ക്കാരുകളെ വിമര്‍ശിച്ച് രാഹുല്‍ഗാന്ധി
നാദാപുരം: പുറമേരിയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ കാണാന്‍ നിരവധി പേരെത്തി. കടത്തനാട് രാജാസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.
നരന്ദ്രമോദിയും സിപിഐഎമ്മും തമ്മിലുള്ള ബന്ധം ശക്തമാണ്. അതുകൊണ്ടാണ് കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന് നിരന്തരം അവശ്യപ്പെടുന്ന മോദി സിപിഎം മുക്ത ഭാരതമെന്ന് ആവശ്യം ഉന്നയിക്കാത്തതെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. പ്രധാനമന്ത്രിക്ക് സിപിഎമ്മിനോട് മൃദു സമീപനമാണ്. കോണ്‍ഗ്രസിനെ ഇല്ലാതാക്കാന്‍ ബിജെപി ശ്രമിക്കുന്നതിന്റെ കാരണം ഈ കൂട്ടാണെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.
കെപിസിസി പ്രസിഡന്റ് മുല്ലുപ്പള്ളി രാമചന്ദ്രന്‍, യുഡിഎഫ് നേതാക്കളായ സി വി കുഞ്ഞികൃഷ്ണന്‍, വി എം ചന്ദ്രന്‍, കെ സി അബു, അഡ്വ ഐ മൂസ, എം ടി രാജന്‍, അഹമ്മദ് പുന്നക്കല്‍, സൂപ്പി നരിക്കാട്ടേരി, എം ടി രാജന്‍, പ്രമോദ് കക്കട്ടില്‍, സ്ഥാനാര്‍ത്ഥികളായ അഡ്വ കെ പ്രവീണ്‍ കുമാര്‍, പാറക്കല്‍ അബ്ദുള്ള, കെ.കെ.രമ എന്നിവര്‍ സന്നിഹിതരായി.