കേന്ദ്രസർക്കാരിന്റെ വാക്സിൻ കച്ചവട നയത്തിന് എതിരെ ഉപവസിച്ചു
കൊയിലാണ്ടി: കോവിഡ് വാക്സിൻ കച്ചവടമാക്കാനുള്ള കേന്ദ്ര സർക്കാർ നയത്തിനെതിരെ ജനതാദൾ (എസ്) പ്രവർത്തകർ ഉപവാസം നടത്തി. ഏപ്രിൽ 25 ഞായറാഴ്ച കാലത്ത് 6 മണി മുതൽ വൈകീട്ട് 6 മണി വരെയാണ് പ്രവർത്തകർ കുടുബത്തോടെ വീടുകളിൽ ഉപവസം സംഘടിപ്പിച്ചത്.
ജനതാദൾ (എസ്) കൊയിലാണ്ടി മണ്ഡലം പ്രസിഡന്റ് സുരേഷ് മേലെപ്പുറത്തിന്റെ നേതൃത്വത്തിൽ നടന്ന ഉപവാസത്തിൽ സൂരജ്.എം.പി, പ്രിൻസി സൂരജ്, ഷീബ.സി.കെ, സുരഭി സിതേഷ്, സൗമിനി.സി.കെ എന്നിവർ പങ്കെടുത്തു. വൈകീട്ട് പഴയകാല കോൺഗ്രസ് നേതാവ് എം..പി.ഗോപാലന്റെ ഭാര്യ കെ.രാധ സുരേഷ് മേലെപുറത്തിനു നാരങ്ങാനീര് നൽകി ഉപവാസം അവസാനിപ്പിച്ചു. ജനതാദൾ നേതാവ് കബീർ സലാല കുടുംബത്തോടൊപ്പം വീട്ടിൽ ഉപവസിച്ചു.