കെ.പി.സി.സി ഭാരവാഹി പട്ടിക പ്രഖ്യാപിച്ചു; വി.ടി ബല്‍റാം ഉള്‍പ്പെടെ നാല് വൈസ് പ്രസിഡന്റുമാര്‍; പൂര്‍ണ്ണമായ പട്ടിക കാണാം


ന്യൂഡല്‍ഹി: ദിവസങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ കെ.പി.സി.സി ഭാരവാഹികളുടെ പട്ടിക എ.ഐ.സി.സി ഔദ്യോഗികമായി പ്രഖ്യാപിച്ചു. നാല് വൈസ് പ്രസിഡന്റുമാരും 23 ജനറല്‍ സെക്രട്ടറിമാരും 28 നിര്‍വ്വാഹകസമിതി അംഗങ്ങളും ഉള്‍പ്പെടെ 56 അംഗ പട്ടികയാണ് പ്രഖ്യാപിച്ചത്.

വൈസ് പ്രസിഡന്റുമാരില്‍ വനിതകള്‍ ഇല്ല. എന്‍. ശക്തന്‍, വി.ടി ബല്‍റാം, വി.ജെ പൗലോസ്, വി.പി സജീന്ദ്രന്‍ എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍. അഡ്വ. പ്രതാപചന്ദ്രനാണ് ട്രഷറര്‍. എ.വി ഗോപിനാഥിനെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

അതേസമയം ജനറല്‍ സെക്രട്ടറിമാരില്‍ മൂന്ന് പേര്‍ വനിതകളാണ്. ദീപ്തി മേരി വര്‍ഗീസ്, കെ.എ തളസി, അലിപ്പറ്റ ജമീല എന്നിവരാണ് വനിതാ ജനറല്‍ സെക്രട്ടറിമാര്‍.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


നിര്‍വ്വാഹക സമിതിയില്‍ രണ്ട് വനിതകളാണുള്ളത്. പത്മജ വേണുഗോപാല്‍, ഡോ. പി.ആര്‍ സോന എന്നിവരാണ് നിര്‍വ്വാഹക സമിതിയിലെ വനിതകള്‍.

പാര്‍ട്ടി നന്നാകണമെന്ന് ആഗ്രഹിക്കുന്നവര്‍ പ്രതിഷേധിക്കില്ലെന്ന് പട്ടിക പ്രഖ്യാപിച്ച ശേഷം കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു. എല്ലാ വിഭാഗങ്ങള്‍ക്കും പട്ടികയില്‍ പ്രാതിനിധ്യം നല്‍കിയിട്ടുണ്ട്. പട്ടികയില്‍ കെ.സി വേണുഗോപാല്‍ ഇടപെട്ടിട്ടില്ല. പട്ടികയില്‍ ഉള്‍പ്പെടുത്താവര്‍ക്ക് പാര്‍ട്ടിയില്‍ അര്‍ഹിക്കുന്ന ചുമതല നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

പൂർണ്ണമായ കെ.പി.സി.സി ഭാരവാഹി പട്ടിക